ആദിവാസിയില്‍ നിന്നും 5,000 രൂപയ്ക്ക് വാങ്ങിയ ഈനാംപേച്ചിയെ ദിവ്യശക്തിയുണ്ടെന്ന് പറഞ്ഞ് 30 ലക്ഷത്തിന് വില്‍ക്കാന്‍ ശ്രമം; അഞ്ചംഗ സംഘം പിടിയില്‍

 


നിലമ്പൂര്‍: (www.kvartha.com 24.11.2016) ദിവ്യശക്തിയുണ്ടെന്നു പറഞ്ഞു ഈനാംപേച്ചിയെ വില്‍പന നടത്താന്‍ ശ്രമിച്ച അഞ്ചംഗം സംഘം വനപാലകരുടെ പിടിയിലായി. ചോക്കാട് കല്ലാംമൂല ബേപ്പിന്‍കുന്ന് കുന്നത്ത് അസീസ് (48), മണ്ണാത്തിപ്പൊയില്‍ പടിഞ്ഞാറന്‍പൊയില്‍ ചോലക്കല്‍ മുഹമ്മദാലി എന്ന കുഞ്ഞാപ്പ (53), എടവണ്ണ കല്ലിടുമ്പ് മുണ്ടിക്കുന്നന്‍ പുഷ്പരാജ് എന്ന രാജു (38), കാരപ്പുറം കല്‍ക്കുളം കണ്ണാടിപ്പറമ്പന്‍ അബ്ദുല്ല (56), കൊടകര എടക്കുന്നിക്കാരന്‍ ഹരിദാസ് (39) എന്നിവരെയാണ് കാളികാവ് റേഞ്ച് ഓഫിസര്‍ ജി ധനിക്‌ലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

സംഘത്തില്‍ നിന്നും ഈനാംപേച്ചിയെയും (ഉറുമ്പുതീനി) കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. അസീസിന്റെ വീട്ടുമുറ്റത്തെ കാറില്‍ പിന്‍സീറ്റിന്റെ അടിയില്‍ ചാക്കില്‍ കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു ഈനാംപേച്ചിയെ കണ്ടെത്തിയത്. കഴിഞ്ഞ 20ന് ആദിവാസിയില്‍ നിന്നും 5,000 രൂപ കൊടുത്ത് വാങ്ങിയ ഈനാംപേച്ചിയെ 30 ലക്ഷം രൂപയ്ക്കാണ് കച്ചവടം ഉറപ്പിച്ചത്. വനം രഹസ്യാന്വേഷണ വിഭാഗം സൗത്ത് ഡി എഫ് ഒ കെ സജിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

പിടിയിലായ ഹരിദാസ് ഇടനിലക്കാരനാണ്. പിടിയിലായവരുടെ ഫോണ്‍ വിവരങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
ആദിവാസിയില്‍ നിന്നും 5,000 രൂപയ്ക്ക് വാങ്ങിയ ഈനാംപേച്ചിയെ ദിവ്യശക്തിയുണ്ടെന്ന് പറഞ്ഞ് 30 ലക്ഷത്തിന് വില്‍ക്കാന്‍ ശ്രമം; അഞ്ചംഗ സംഘം പിടിയില്‍

Keywords : Malappuram, Arrest, Accused, Kerala, Manis.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia