Arrested | ബസില്‍വച്ചുണ്ടായ വാക് തര്‍ക്കത്തിനിടെ 2 പേര്‍ക്ക് വെട്ടേറ്റെന്ന സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍

 


പുല്‍പള്ളി: (KVARTHA) ബസില്‍വച്ചുണ്ടായ വാക് തര്‍ക്കത്തിനിടെ രണ്ടുപേര്‍ക്ക് വെട്ടേറ്റെന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഇരുളം സ്വദേശികളായ നിജു(36), സുരേന്ദ്രന്‍(57) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പുല്‍പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അപ്പു(21), കുട്ടന്‍(33), ശിവന്‍(25), സുധി(24), സുബീഷ്(28) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

Arrested | ബസില്‍വച്ചുണ്ടായ വാക് തര്‍ക്കത്തിനിടെ 2 പേര്‍ക്ക് വെട്ടേറ്റെന്ന സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍


കഴിഞ്ഞദിവസം പുല്‍പള്ളി എരിയ പള്ളിയില്‍ വച്ചായിരുന്നു ആക്രമണം നടന്നത്. പെയിന്റിംഗ്, കോണ്‍ക്രീറ്റ് തൊഴിലാളികളാണ് ആക്രമണത്തിനിരയായ നിജുവും സുരേന്ദ്രനും. ഇരുവരും ജോലികഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ബസില്‍ വച്ചുണ്ടായ വാക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നിജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സുരേന്ദ്രനെ സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈക്കാണ് ഇരുവര്‍ക്കും വെട്ടേറ്റത്. കവുങ്ങുകയറ്റ തൊഴിലാളികളാണ് അറസ്റ്റിലായ അഞ്ചുപേരും.

Keywords:  5 people arrested in the incident 2 people were assaulting during verbal dispute in the bus, Wayanad, News, Police, Arrested, Attack, Injured, Hospitalized, Bus, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia