Found Dead | ഹരിപ്പാട് ഉറങ്ങിക്കിടന്ന 5 വയസുകാരി മരിച്ചനിലയില്‍
Dec 7, 2023, 18:05 IST
ആറാട്ടുപുഴ: (KVARTHA) ഉറങ്ങിക്കടിന്ന അഞ്ച് വയസുകാരി മരിച്ചനിലയില്‍. ഹരിപ്പാട് കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം മീനത്തേരില്‍ ശാജഹാന്‍ (കൊച്ചുമോന്) സനീറ ദമ്പതികളുടെ ഏക മകള്‍ ഹന്‍ഫ ഫാത്വിമയാണ് മരിച്ചത്. നങ്ങ്യാര്‍കുളങ്ങര ബഥനി സെന്‍ട്രല്‍ സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്.
പതിവുപോലെ രാവിലെ കുട്ടിയെ വിളിച്ചുണര്ത്താനെത്തിയതാണ് മാതാവ്. അപ്പോള്‍ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. ഇതോടെ പരിഭ്രാന്തരായ മാതാപിതാക്കള്‍ കുട്ടിയെ ഉടന്‍ തന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ലാത്തതിനാല്‍ പോസ്റ്റുമോര്‍ടത്തിനായി മൃതദേഹം ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: 5 Year Old Girl Found Dead in House, Thrissur, News, Found Dead, LKG Student, Hospital, Postmortem, Obituary, Dead Body, Hanfa Fathima, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.