മത്സ്യഫെഡ് വായ്പയ്ക്ക് 50 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി
Feb 20, 2013, 12:57 IST
തിരുവനന്തപുരം: നാഷണല്‍ മൈനോറിറ്റി ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും 2012-13 കാലയളവില്‍ മത്സ്യഫെഡിന് ലഭിക്കുന്ന വായ്പയ്ക്ക് അഞ്ച് വര്‍ഷത്തേയ്ക്ക് 50 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി ഈ സാമ്പത്തിക വര്‍ഷത്തില്‍ നല്കാന് മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി ഫിഷറീസ് തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി ചെറുകിട വായ്പാ പദ്ധതികള്‍ക്കായി നാഷണല്‍ മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ സാമ്പത്തിക സഹായത്തോടുകൂടി മത്സ്യഫെഡ് ധനസഹായം നല്‍കിവരുന്നുണ്ട്. നാഷണല്‍ മൈനോറിറ്റി ഫിനാന്‍സ് ഡെവലപ്മെന്റ് കോര്പറേഷന് മത്സ്യഫെഡിന് ധനസഹായം അനുവദിക്കുത് സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ്. ഇതുവരെ ഇപ്രകാരം കോര്പ്പറേഷന് വഴി മത്സ്യഫെഡിന് നല്കിയ 80 കോടി രൂപയ്ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കിയിട്ടുണ്ട് എന്ന് മന്ത്രി കെ.ബാബു അറിയിച്ചു.
Keywords: Ministers, Meet, K.Babu, Fishermen, Thiruvananthapuram, Kerala, 50 Crore govt gurantee for malsyafed loan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.