ബഹുഭാര്യത്വം; അഞ്ചാം വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവെ നാലാം ഭാര്യയെത്തി; ബിസിനസുകാരനായി ചമഞ്ഞു നടന്ന വിവാഹത്തട്ടിപ്പുവീരന്‍ പൊലീസ് വലയില്‍

 


ആലപ്പുഴ: (www.kvartha.com 14.05.2020) സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികളെ ലക്ഷ്യമിട്ട് വിശ്വാസം നേടിയെടുത്ത് വിവാഹ കഴിച്ച് വഞ്ചിക്കുന്ന വിവാഹത്തട്ടിപ്പുവീരന്‍ പൊലീസ് വലയില്‍. അഞ്ചാം വിവാഹത്തിന് തൊട്ടുമുമ്പാണ് വിവാഹത്തട്ടിപ്പുകാരന്‍ പൊലീസ് പിടിയിലായത്. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. കൊല്ലം മുഖത്തല സ്വദേശി കിളിത്തട്ടില്‍ ഖാലിദ് കുട്ടി(50)യാണ് പൊലീസിന്റെ വലയില്‍ വീണത്.

ബഹുഭാര്യത്വം; അഞ്ചാം വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവെ നാലാം ഭാര്യയെത്തി; ബിസിനസുകാരനായി ചമഞ്ഞു നടന്ന വിവാഹത്തട്ടിപ്പുവീരന്‍ പൊലീസ് വലയില്‍

കരീലക്കുളങ്ങരയിലെ യുവതിയുമായുള്ള വിവാഹം ബുധനാഴ്ച നടക്കാനിരിക്കുകയായിരുന്നു. ഇതിനുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് നാലാം ഭാര്യ പൊലീസിനെയും കൂട്ടി സ്ഥലത്തെത്തിയത്. തൃശൂര്‍ ചാവക്കാട് സ്വദേശിനിയാണ് നാലാം ഭാര്യ. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ അഞ്ചാമതാണ് വിവാഹം കഴിക്കുന്നതെന്ന് വെളിപ്പെടുത്തി. കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്ത ഖാലിദ്കുട്ടിയെ തൃശൂര്‍ വടക്കേക്കാട് പൊലീസിന് കൈമാറി.

വിവാഹസൈറ്റുകള്‍ വഴിയാണ് ഇയാള്‍ പെണ്‍കുട്ടികളുമായും വീട്ടുകാരുമായും ബന്ധമുണ്ടാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികളെ ലക്ഷ്യം വെച്ച് ബിസിനസുകാരന്‍, ബ്രോക്കര്‍, ലോറി മുതലാളി തുടങ്ങിയ കാര്യങ്ങളാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ബിസിനസാണെന്ന് പറഞ്ഞാണ് ചാവക്കാട് സ്വദേശിയെ വിവാഹം കഴിച്ചത്. യുവതിയുടെ എട്ട് പവന്‍ ആഭരണവും 70000 രൂപയുമായി ഇയാള്‍ മുങ്ങിയതോടെ യുവതി പരാതിയുമായി രംഗത്തെത്തി.

മറ്റ് വിവാഹങ്ങളുമായി ബന്ധപ്പെട്ടും കേസുകളുണ്ട്. കൊട്ടിയം സ്വദേശിയെയാണ് ആദ്യം വിവാഹം കഴിച്ചത്. പിന്നീട് പെരിന്തല്‍മണ്ണ്, കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളില്‍ നിന്ന് വിവാഹം കഴിച്ചു. കൊല്ലത്ത് ലോറി ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് പുതിയ വിവാഹത്തിന് ഒരുക്കം തുടങ്ങിയത്.

Keywords:  News, Kerala, Alappuzha, Marriage, Fake, Business Man, Arrested, Police, Wife, Malappuram, 50 year old man arrested for polygamy in Alappuzha 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia