Arrested | ആരാധനാലയത്തില്‍ ചാണകം വിതറി മലിനമാക്കിയ കേസിൽ 51കാരൻ അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തിലെ ആരാധനാലയത്തിൽ ചാണകം വിതറി മലീമസമാക്കാന്‍ ശ്രമിച്ചെന്ന കേസിൽ ഒരാൾ പിടിയില്‍. കണ്ണൂർ ജില്ലയിലെ ദസ്തകീര്‍ (51) ആണ് അറസ്റ്റിലായത്. എസ് പി ടികെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഇയാളെ പിടികൂടിയത്.
വെള്ളിയാഴ്ച പ്രാർഥന കഴിഞ്ഞ് വിശ്വാസികള്‍ പോയതിനു ശേഷമായിരുന്നു സംഭവം.
  
Arrested | ആരാധനാലയത്തില്‍ ചാണകം വിതറി മലിനമാക്കിയ കേസിൽ 51കാരൻ അറസ്റ്റില്‍

വൈകീട്ട് മൂന്നോടെ ആരാധനാലയത്തിലെ പരിചാരകന്‍ സംഭവം ആദ്യം കാണുകയും കമിറ്റി ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കമിറ്റി ഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ റേൻജ് ഡിഐജി രാഹുല്‍ ആര്‍ നായര്‍, കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.

സിസിടിവി ക്യാമറ പരിശോധിച്ചപോഴാണ് പ്രതിയെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് പൊലീസ് മണിക്കൂറുകള്‍ക്കകം ഇയാളെ അറസ്റ്റുചെയ്തത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia