54-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ശനിയാഴ്ച പരിസമാപ്തി

 


പാലക്കാട്:പാലക്കാട് നടക്കുന്ന 54ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ശനിയാഴ്ച പരിസമാപ്തി. അവസാന ദിവസം കിരീടത്തിനുവേണ്ടി പാലക്കാടും കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 234 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 908 പോയിന്റുമായി പാലക്കാടും കോഴിക്കോടും വാശിയേറിയ പോരാട്ടത്തിലാണ്.

അവസാന നാളായ ശനിയാഴ്ചയും കിരീടം ആരു സ്വന്തമാക്കും എന്ന കാര്യത്തില്‍ വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. 898 പോയിന്റുമായി തൃശൂരും മികച്ച പ്രകടനവുമായി തൊട്ടടുത്തുതന്നെയുണ്ട്. 232 ഇനങ്ങളില്‍ മൂന്ന്് മത്സരങ്ങള്‍ കൂടിയാണ് ഇനി ബാക്കിയുള്ളത്.  മുന്‍ വര്‍ഷങ്ങളെ പോലെ ഇത്തവണയും പരാതികളും അപ്പീലുകളും കൊണ്ട വേദി നിറയുകയായിരുന്നു.

54-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ശനിയാഴ്ച പരിസമാപ്തി

കഴിഞ്ഞ ഏഴ് വര്‍ഷമായി കിരീടം നിലനിര്‍ത്തുന്ന കോഴിക്കോടാണോ അതോ
ആതിഥേയരായ പാലക്കാടാണോ വിജയകിരീടം ചൂടുന്നതെന്ന  ആകാംക്ഷയിലാണ് കലോത്സവ വേദി. ശനിയാഴ്ച  വൈകിട്ട് നാല് മണിയോടെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ സമാപന സമ്മേളനം നടക്കും. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. അടുത്ത കലോത്സവ വേദിയെ കുറിച്ചുള്ള പ്രഖ്യാപനവും സമ്മേളനത്തിലുണ്ടാകും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
പോലീസ് ജീപ്പിന് മുകളിലേക്ക് മണല്‍ ചൊരിഞ്ഞ് ടിപ്പര്‍ ലോറിയുമായി കടന്നു

Keywords:  Palakkad, State School Fest, Kozhikode, Complaint, Inauguration, V.S Achuthanandan, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia