KSRTC accident | കെഎസ്ആർടിസി മിന്നൽ ബസ് അപകടത്തില്‍പെട്ടു; 6 പേര്‍ക്ക് പരുക്കേറ്റു

 


കണ്ണൂര്‍: (www.kvartha.com) കോട്ടയത്ത് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി മിന്നല്‍ ബസ് അപകടത്തില്‍പ്പെട്ടു. തിങ്കളാഴ്ച പുലര്‍ചെ നാലര മണിക്കാണ് അപകടം. തലശേരി ജെനറല്‍ ആശുപത്രിക്കും അഗ്നിശമന സേന ഓഫീസിനും സമീപത്തെ റോഡിലെ ഡിവൈഡറില്‍ കയറിയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉള്‍പെടെ ആറ് പേര്‍ക്ക് പരുക്കേറ്റു.
KSRTC accident | കെഎസ്ആർടിസി മിന്നൽ ബസ് അപകടത്തില്‍പെട്ടു; 6 പേര്‍ക്ക് പരുക്കേറ്റു
ബസ് റോഡിന് സമീപത്തെ അമൂല്‍ ഷോറൂമിന്റെ ഗ്ലാസ് തകര്‍ത്തുനില്‍ക്കുകയായിരുന്നു. നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് വാതില്‍ പൊളിച്ചാണ് യാത്രക്കാരെ പുറത്ത് എത്തിച്ചത്. അമ്പതോളം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരെ ജെനറല്‍ അശുപത്രിയില്‍ എത്തിച്ചു. മറ്റ് യാത്രക്കാരെ ഡിപോയില്‍ നിന്ന് എത്തിയ കെഎസ്ആര്‍ടിസി ബസില്‍ കയറ്റി വിട്ടു.

അപകടത്തില്‍പ്പെട്ട് ബസ് ഡിപോയിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പറയുന്നത്. കോട്ടയത്ത് നിന്ന് പുറപ്പെട്ടതിന് ശേഷം ബസ് രണ്ട് തവണ ചെറിയ അപകടം വരുത്തിവെച്ചതായി യാത്രക്കാര്‍ പറഞ്ഞു. തലശേരി ടൗണ്‍ പൊലീസ്‌ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia