കെ എസ് ആര്‍ ടി സി ബസിന് മുന്നില്‍ ബൈകില്‍ അഭ്യാസപ്രകടനം നടത്തി വഴിതടഞ്ഞുവെന്ന പരാതിയില്‍ 6 യുവാക്കള്‍ അറസ്റ്റില്‍

 


കുന്നംകുളം: (www.kvartha.com 03.04.2022) കെ എസ് ആര്‍ ടി സി ബസിന് മുന്നില്‍ ബൈകില്‍ അഭ്യാസപ്രകടനം നടത്തി വഴിതടഞ്ഞുവെന്ന പരാതിയില്‍ ആറ് യുവാക്കളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബൈകും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇയാള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

കെ എസ് ആര്‍ ടി സി ബസിന് മുന്നില്‍ ബൈകില്‍ അഭ്യാസപ്രകടനം നടത്തി വഴിതടഞ്ഞുവെന്ന പരാതിയില്‍ 6 യുവാക്കള്‍ അറസ്റ്റില്‍


കുന്നംകുളം സ്വദേശികളായ സുഷിത്ത്, നിഖില്‍ ദാസ്, അതുല്‍, അശിത്ത്, മുഹമ്മദ് യാസിന്‍ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ചെയോടെയായിരുന്നു ബസിന്റെ വഴിതടഞ്ഞുകൊണ്ട് ബൈകില്‍ യുവാക്കളുടെ അഭ്യാസപ്രകടനം. കോഴിക്കോട് തൊട്ടില്‍പ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് പെരുമ്പിലാവ് എത്തിയപ്പോഴായിരുന്നു യുവാക്കളുടെ അക്രമം.

മൂന്ന് ബൈകിലായി ഏഴുപേരാണ് ഉണ്ടായിരുന്നത്. ഇവര്‍ ബസില്‍ കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കിയെന്നും സ്ത്രീകള്‍ക്ക് നേരെ അസഭ്യം പറഞ്ഞുവെന്നും യാത്രക്കാര്‍ പറയുന്നു. ബസിന് കടന്നുപോകാന്‍ കഴിയാത്ത തരത്തില്‍ മുന്നില്‍ ബൈകോടിച്ച് യാത്ര തടസപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

സംഭവ സമയത്ത് 80ലേറെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. യുവാക്കളുടെ അതിരുവിട്ട പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വലിയ അപകടത്തിനിടയാക്കുന്ന രീതിയിലായിരുന്നു യുവാക്കളുടെ പ്രകടനമെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. അപ്പോള്‍ തന്നെ കുന്നംകുളം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളില്‍ ബൈക് നമ്പറുകള്‍ വ്യക്തമായി കാണാമായിരുന്നു.

Keywords: 6 youth arrested for obstructing KSRTC service, Kunnamkulam, News, Local News, Police, Arrested, Passengers, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia