60 Year Old Arrested | ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; 60 കാരന് അറസ്റ്റില്‍
Jun 26, 2022, 16:07 IST
തിരുവനന്തപുരം: (www.kvartha.com) മാനസികവെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 60 കാരന് അറസ്റ്റില്‍. ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞാണ് 17-കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. വര്കലക്കാരനായ ശുക്കൂര്‍ ആണ് പിടിയിലായത്.
അമ്മയോടൊപ്പം ബാലിക സ്ഥിരമായി പ്രതിയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്താറുണ്ടായിരുന്നുവെന്നും സംഭവദിവസം പെണ്‍കുട്ടി തനിയെ കടയില്‍ വന്നപ്പോഴാണ് ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് കടയ്ക്കുള്ളില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. വര്‍ക്കല വള്ളക്കടവ് ഭാഗത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.