സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യു എ പി എ ചുമത്തിയത് 67 കേസുകളില്‍; പോരാട്ടം സംസ്ഥാന കണ്‍വീനര്‍ പി പി ഷാന്റോലാലിന്റെ പേരില്‍ മാത്രം എട്ട് കേസുകളില്‍ യു എ പി എ

 


കൊച്ചി: (www.kvartha.com 05.12.2016) സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യു എ പി എ ചുമത്തിയത് 67 കേസുകളില്‍. ഇതില്‍ കൂടുതലും ചുമത്തിയിരിക്കുന്നത് മാവോവാദി, പോരാട്ടം നേതാക്കള്‍ക്കെതിരെ. 22 കേസുകള്‍ മാവോവാദി ആശയ പ്രചാരണം നടത്തിയതിന്റെ പേരിലാണ്. നവംബര്‍ 10ന് അറസ്റ്റിലായ പോരാട്ടം സംസ്ഥാന കണ്‍വീനര്‍ മാനന്തവാടി സ്വദേശി പി പി ഷാന്റോലാലിന്റെ പേരില്‍ എട്ട് കേസുകളിലാണ് യു എ പി എ ചുമത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യു എ പി എ ചുമത്തിയത് 67 കേസുകളില്‍; പോരാട്ടം സംസ്ഥാന കണ്‍വീനര്‍ പി പി ഷാന്റോലാലിന്റെ പേരില്‍ മാത്രം എട്ട് കേസുകളില്‍ യു എ പി എ

തിരുനെല്ലി, വെള്ളമുണ്ട, തലപ്പുഴ, താമരശ്ശേരി, കോഴിക്കോട് മെഡിക്കല്‍ കോളജ്, നടക്കാവ്, നിലമ്പൂര്‍, പാണ്ടിക്കാട്, അട്ടപ്പാടി, അഗളി, പെരുമ്പാവൂര്‍, കേളകം അടക്കം പോലീസ് സ്‌റ്റേഷനുകളിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന്റെ പേരിലാണ് ഷാന്റോലാലിനെതിരെ യു എ പി എ ചുമത്തിയിരിക്കുന്നത്. പോരാട്ടം നേതാക്കളായ സി എ അജിതന്‍, സാബു, ചാത്തു, ഗൗരി, പാഠാന്തരം വിദ്യാര്‍ത്ഥി കൂട്ടായ്മ നേതാവ് ദിലീപ്, പോരാട്ടം ആശയ പ്രചാരകരായ ജോയ്, ഖാദര്‍, ബാലന്‍, പോരാട്ടം സംസ്ഥാന ചെയര്‍മാന്‍ മുണ്ടൂര്‍ രാവുണ്ണി എന്നിവരെ യു എ പി എ നിയമപ്രകാരം ജയിലിലടച്ചു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന്റെ പേരിലാണ് ഇവര്‍ക്കെതിരെയും യു എ പി എ ചുമത്തിയത്.

മാവോവാദി നേതാക്കളായ രൂപേഷ്, ഭാര്യ ഷൈന, അനൂപ് എന്നിവരെല്ലാം ഈ നിയമപ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ജയിലിലാണ്. 2004ലാണ് രാജ്യത്ത് യു എ പി എ ചുമത്തുന്നത് കര്‍ശനമാക്കിയത്.


Keywords : Kochi, Kerala, Police, Case, Investigates, Accused, UAPA, Leaders, 67 cases booked under UAPA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia