മരുമകളുടെ മുഖത്ത് ആസിഡൊഴിച്ച ഭര്‍തൃപിതാവ് ജീവനൊടുക്കി

 


വെഞ്ഞാറമൂട് : (www.kvartha.com 28.06.2016) മരുമകളുടെ മുഖത്ത് ആസിഡൊഴിച്ച ഭര്‍തൃപിതാവ് വിഷം കഴിച്ചുമരിച്ചു. വെഞ്ഞാറമൂട് കൊപ്പം കൈതയില്‍ക്കോണം തെക്കേവിളാകത്ത് ഗോപിയാണ് (67) മരിച്ചത്. കുടുംബ വഴക്കിനിടെയാണ് ഗോപി മരുമകള്‍ പ്രീജകുമാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. സംഭവത്തില്‍ മുഖത്തും കണ്ണിലും ആസിഡ് വീണ് പൊള്ളലേറ്റ പ്രീജകുമാരിയെ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. കൃഷിപ്പണിയും കൂലിവേലയും ചെയ്ത് ജീവിക്കുന്ന ഗോപിയ്ക്കും ഭാര്യ ശാന്തയ്ക്കുമൊപ്പമാണ് പ്രീജകുമാരിയും രണ്ട് മക്കളും താമസിച്ചിരുന്നത്. പ്രീജയുടെ ഭര്‍ത്താവ് രാജന്‍ വിദേശത്താണ്. രണ്ടാഴ്ച മുമ്പ് പ്രീജ ഭര്‍തൃവീട്ടുകാരുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഗോപിയെയും പ്രീജയെയും പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് പ്രശ്‌നം പരിഹരിച്ച് തിരിച്ചയച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം വീണ്ടും വഴക്കുണ്ടായത്.

വഴക്കിനിടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് ഗോപി പ്രീജയുടെ മുഖത്ത് ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് അസ്വസ്ഥത പ്രകടിപ്പിച്ച പ്രീജയെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയതിന് പിന്നാലെ ഗോപിയെ കാണാതാവുകയും തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പറമ്പിലെ വെറ്റിലകൃഷി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചതാകാമെന്ന് സംശയിക്കുന്നു. വെഞ്ഞാറമൂട് പോലീസെത്തി സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മരുമകളുടെ മുഖത്ത് ആസിഡൊഴിച്ച ഭര്‍തൃപിതാവ് ജീവനൊടുക്കി

Also Read:
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കള്ളവോട്ടിന് ആഹ്വാനം ചെയ്‌തെന്ന പരാതി; കെ സുധാകരനെതിരെ കേസ്

Keywords:  67-year old man commits suicide in Venjaramoodu, Police, Dead Body, Hospital, Treatment, Police Station, Husband, Foreign, Complaint, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia