Nipah Symptoms | മലപ്പുറത്ത് 68 കാരന്‍ നിപ ലക്ഷണങ്ങളോടെ ഐസിയുവില്‍ ചികിത്സയില്‍; മരിച്ച കുട്ടിയുമായി സമ്പര്‍ക്കമില്ലാത്ത ആളെന്ന് ആരോഗ്യ വകുപ്പ്
മരിച്ച കുട്ടിയുടെ ഖബറടക്കം മലപ്പുറത്ത് വച്ച് നടക്കുമെന്ന് അധികൃതര്‍
ആനക്കയം, പാണ്ടിക്കാട് പഞ്ചായതുകളില്‍ കര്‍ശന നിയന്ത്രണം
കോഴിക്കോട്: (KVARTHA) മലപ്പുറത്ത് (Malappuram) ഒരാള്‍ കൂടി നിപ ലക്ഷണങ്ങളോടെ (Nipah symptoms) ഐസിയുവില്‍ (ICU) ചികിത്സയില്‍ (Treatment) കഴിയുന്നതായി ആരോഗ്യ വകുപ്പ് (Health Department) . അറുപത്തിയെട്ടുകാരനായ ഇയാളുടെ സാംപിള്‍ (Sample) പുനെയിലേക്ക് (Pune) പരിശോധനയ്ക്കായി (Test) അയച്ചു. നിപ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ ഇയാളെ മഞ്ചേരി മെഡികല്‍ കോളജില്‍ (Mancheri Medical College) നിന്ന് കോഴിക്കോട് മെഡികല്‍ കോളജിലേക്ക് (Kozhikode Medical College) മാറ്റി.
മരിച്ച കുട്ടിയുമായി സമ്പര്‍ക്കമില്ലാത്ത (Condact) ആള്‍ക്കാണ് രോഗലക്ഷണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ ഖബറടക്കം മലപ്പുറത്ത് വച്ച് നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജില്ലാ കലക്ടര്‍ കുട്ടിയുടെ മാതാപിതാക്കളുമായി നടത്തിയ ചര്‍ചയിലാണ് സംസ്‌കാരം മലപ്പുറത്ത് വച്ച് നടത്താന്‍ തീരുമാനിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ മലപ്പുറം ജില്ലയിലെ ആനക്കയം, പാണ്ടിക്കാട് പഞ്ചായതുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കടകള്‍ രാവിലെ 10 മണി മുതല്‍ അഞ്ചുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. വിവാഹ ചടങ്ങുകള്‍ക്ക് 50 പേര്‍ മാത്രം പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായതുകളിലുള്ള എല്ലാവരോടും വീടുകളില്‍ തന്നെ തുടരണം. സെകന്‍ഡറി സമ്പര്‍ക്ക പട്ടിക കൂടി വൈകാതെ തയാറാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മരിച്ച കുട്ടിയുടെ റൂട് മാപ് ആരോഗ്യ വകുപ്പ് പുറത്തിറക്കി
പാണ്ടിക്കാട് നിപരോഗം സ്ഥിരീകരിച്ച പതിനാലുകാരന്റെ റൂട് മാപ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. റൂട് മാപില്‍ പറയുന്ന സ്ഥലങ്ങളില്‍ അതത് സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവരും സന്ദര്‍ശിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും എത്രയുംവേഗം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പേരുവിവരങ്ങളും ഫോണ്‍ നമ്പറും അറിയിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
ദിവസവും സമയവും സ്ഥലവും
ജൂലായ് 11- രാവിലെ 6.50 പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ വീട്ടില്‍
ജൂലായ് 11- രാവിലെ 7.18 പാണ്ടിക്കാട് ബ്രൈറ്റ് ട്യൂഷന്‍ സെന്റര്‍. പോയത് സിപിബി ബസില്‍
ജൂലായ് 12- രാവിലെ എട്ടു മുതല്‍ 8.30 വരെ ഡോ. വിജയന്റെ ക്ലിനിക്
ജൂലായ് 13- രാവിലെ ഏഴുമുതല്‍ 7.30 വരെ പികെഎം ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം ഒപിയില്‍
ജൂലായ് 15- രാവിലെ 8.30 മുതല്‍ രാത്രി എട്ടുവരെ പികെഎം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും ഒപിയിലും
ജൂലായ് 15- രാത്രി 8.30 മുതല്‍ മൗലാന ആശുപത്രി അത്യാഹിത വിഭാഗത്തില്‍
മലപ്പുറം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിലവില്‍ പ്രോടോകോള്‍ പ്രകാരം പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കുട്ടിയുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് ജാഗ്രതാ നിര്‍ദേശം. ആരോഗ്യവകുപ്പ് മലപ്പുറത്ത് കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.
പാണ്ടിക്കാട് പഞ്ചായതില്‍ നിയന്തണം കര്‍ശനമാക്കി
ആഘോഷ പരിപാടികള്‍ക്ക് പരമാവധി 50 പേര്‍ക്കേ അനുവാദം ഉണ്ടാകൂ, വിദ്യാര്‍ഥികള്‍ പഞ്ചായത് വിട്ടു പോകരുതെന്ന നിര്‍ദേശവും നല്‍കി. നിപ സമ്പര്‍ക്ക പട്ടികയില്‍ 246 പേര്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഹൈറിസ്‌ക് വിഭാഗത്തിലുള്ളത് 63 പേര്‍ ഉണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ള ഒരാള്‍ക്ക് വൈറല്‍ പനി സ്ഥിരീകരിച്ചു. ഹൈറിസ്‌ക് വിഭാഗത്തിലെ രണ്ടുപേര്‍ക്ക് നിപ ലക്ഷണമുണ്ട്.