Transfer | കാസര്‍കോട് അംഗടി മുഗര്‍ സ്‌കൂളില്‍ മരം മുറിഞ്ഞു വീണ് 6-ാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച സംഭവം; പ്രിന്‍സിപലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റി

 


തിരുവനന്തപുരം: (www.kvartha.com) കാസര്‍കോട് അംഗടി മുഗര്‍ സ്‌കൂളില്‍ മരം മുറിഞ്ഞു വീണ് ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂളിലെ പ്രിന്‍സിപലിനെയും പ്രഥമ അധ്യാപികയെയും സ്ഥലംമാറ്റിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഫേസ് ബുക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന അവസരത്തിലാണ് വഴി വക്കിലെ മരം വീണ് ആഇശത് മിന്‍ഹ എന്ന വിദ്യാര്‍ഥിനി മരിച്ചത്. കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ഥിനിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഇറക്കിയ സര്‍കുലര്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും എന്തെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും കാട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ശാനവാസ് എസ് ഐ എ എസിന് നിര്‍ദേശം നല്‍കിയിരുന്നു.

അന്വേഷണത്തില്‍ സ്‌കൂള്‍ പ്രിന്‍സിപലിന്റെയും പ്രഥമ അധ്യാപികയുടെയും ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥലംമാറ്റ ഉത്തരവ് നല്‍കിയിരിക്കുന്നത്.

സ്‌കൂള്‍ പ്രിന്‍സിപലിന്റെ പൂര്‍ണ അധിക ചുമതല വഹിക്കുന്ന മഞ്ജു വി ഇ, പ്രഥമ അധ്യാപികയായ ഷീബ ബി എന്നിവരെയാണ് സ്ഥലം മാറ്റിയത്. മഞ്ജു വിഇ യെ വയനാട് അച്ചൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലേക്കും ഷീബ ബി യെ ജി എച് എസ് എസ് ബന്തഡുക്കയിലേക്കും ആണ് സ്ഥലം മാറ്റിയത്.

മന്ത്രിയുടെ ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:


കാസര്‍ഗോഡ് അംഗടി മുഗര്‍ ഗവണ്‍മെന്റ് എച്ച് എസ് എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷത്ത് മിന്‍ഹ സ്‌കൂള്‍ വിട്ടുപോകുന്ന വേളയില്‍ അപകടകരമായി നിന്നിരുന്ന മരം മുറിഞ്ഞു വീണ് മരണപ്പെട്ട സംഭവത്തില്‍ സ്‌കൂളിലെ പ്രിന്‍സിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റി.

ഇക്കാര്യത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഇറക്കിയ സര്‍ക്കുലര്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും എന്തെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഷാനവാസ് എസ് ഐ എ എസിന് നിര്‍ദേശം നല്‍കിയിരുന്നു.

സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെയും പ്രഥമാധ്യാപികയുടെയും ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥലംമാറ്റ ഉത്തരവ് നല്‍കിയിരിക്കുന്നത്.

Transfer | കാസര്‍കോട് അംഗടി മുഗര്‍ സ്‌കൂളില്‍ മരം മുറിഞ്ഞു വീണ് 6-ാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച സംഭവം; പ്രിന്‍സിപലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റി

പ്രിന്‍സിപ്പലിന്റെ പൂര്‍ണ്ണ അധിക ചുമതല വഹിക്കുന്ന മഞ്ജു വി. ഇ., പ്രഥമാധ്യാപികയായ ഷീബ ബി. എന്നിവരെയാണ് സ്ഥലം മാറ്റിയത്.മഞ്ജു വി. ഇ. യെ വയനാട് അച്ചൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും ഷീബ ബി. യെ ജി എച്ച് എസ് എസ് ബന്തഡുക്കയിലേക്കും ആണ് സ്ഥലം മാറ്റിയത്.

 

Keywords:  6th class student died after tree fell at Angadi Mugar School in Kasaragod; Principal and Headmistress transferred, Thiruvananthapuram, News, Teachers, Transfer, Student Death, Kasaragod News, Education Minister, V Sivankutty, Facebook Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia