Jailed | ഒളിച്ചുകളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ 55കാരന് 7 വര്‍ഷം തടവും 40,000 രൂപ പിഴയും

 


തിരുവനന്തപുരം: (www.kvartha.com) ഒളിച്ചുകളിക്കുന്നതിനിടെ 16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ 55കാരന് ഏഴു വര്‍ഷം തടവുശിക്ഷയും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ സ്‌പെഷല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

കോട്ടയ്ക്കകം സ്വദേശി ചിന്ന ദുരൈ ആണ് കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്നു മാസവും കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറഞ്ഞു. പിഴത്തുകയില്‍ മുപ്പതിനായിരം രൂപ ഇരയായ പെണ്‍കുട്ടിക്കു നല്‍കണം.

Jailed | ഒളിച്ചുകളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ 55കാരന് 7 വര്‍ഷം തടവും 40,000 രൂപ പിഴയും

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


2020 ഏപ്രില്‍ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുണിക്കടയില്‍ ജീവനക്കാരനായിരുന്ന തൂത്തുക്കുടി സ്വദേശിയായ പ്രതി ഒന്നാം പുത്തന്‍തെരുവില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സംഭവദിവസം സഹോദരനും കൂട്ടുകാരുമായി ചിന്നദുരെയുടെ വീടിനു മുന്നില്‍ ഒളിച്ച് കളിക്കുകയായിരുന്നു.

പീഡിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ പ്രതി പെണ്‍കുട്ടിയോട് തന്റെ വീടിനുള്ളില്‍ കയറി ഒളിച്ചിരിക്കാന്‍ പറഞ്ഞു. പെണ്‍കുട്ടിയും സഹോദരനും കൂടി വീട്ടിനുള്ളില്‍ കയറി. സഹോദരന്‍ ഒളിക്കാന്‍ പോയ തക്കം നോക്കി പ്രതി കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. വീട്ടുകാര്‍ ഫോര്‍ട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്തു.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂടര്‍ ആര്‍ എസ് വിജയ് മോഹന്‍ ഹാജരായി. പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ഫോര്‍ട് എസ്‌ഐമാരായ എസ് വിമല്‍, സജു എബ്രഹാം എന്നിവരാണ് പരാതിയില്‍ അന്വഷണം നടത്തിയത്.

Keywords: 7 Year Imprisonment for 55 Year Old Man For Molesting Minor Girl, Thiruvananthapuram, News, Local News, Molestation, Arrested, Imprisonment, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia