Arrested | കണ്ണൂരില്‍ 13 വയസുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസില്‍ വയോധികന്‍ അറസ്റ്റില്‍
Feb 18, 2023, 22:17 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വയോധികന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. ചാല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടികെ സുരേന്ദ്ര(74)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാതാവ് മരിക്കുകയും പിതാവ് ഗള്‍ഫിലേക്ക് പോവുകയും ചെയ്ത സാഹചര്യത്തില്‍ ഒരു ബന്ധുവീട്ടില്‍ നോക്കാന്‍ എല്‍പ്പിച്ച കുട്ടിയാണ് പീഡനത്തിനിരയായത്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ രോഗവും പ്രായാധിക്യവും ചൂണ്ടികാട്ടി സുരേന്ദ്രന്‍ ഹൈകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇതനുസരിച്ച് പൊലീസ് സ്റ്റേഷനില്‍ ഹാജരായ സുരേന്ദ്രനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.
Keywords: 74-year-old man arrested for molesting minor girl, Kannur, News, Molestation, Arrested, Court, Minor girls, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.