ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് 77കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും
Dec 23, 2021, 09:07 IST
കായംകുളം: (www.kvartha.com 23.12.2021) വയോധികയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും. 47 കാരനായ രമണനെയാണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി ജഡ്ജി കെ വിഷ്ണു ശിക്ഷിച്ചത്.
2019 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം. കറ്റാനം വെട്ടിക്കോട്ട് സ്വദേശിയായ 77കാരിയെ ഭക്ഷണം തരാമെന്ന് പറഞ്ഞ് പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. തുടര്‍ന്ന് വിചാരണയ്ക്ക് മുമ്പേ ഇര മരിച്ചു. പിന്നീട് സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.