Tragedy | മുത്തശ്ശിക്കൊപ്പം ഉറങ്ങാന്‍ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

 
8-Year-Old Girl Died from Snakebite While Sleeping with Grandmother in Kerala
8-Year-Old Girl Died from Snakebite While Sleeping with Grandmother in Kerala

Representational Image Generated By Meta AI

● മുത്തശ്ശിയേയും പാമ്പ് കടിച്ചിരുന്നു
● ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
● കൊച്ചുമകളെ പാമ്പുകടിച്ച വിവരം അറിയാന്‍ വൈകി
● ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

പാലക്കാട്: (KVARTHA) മുത്തശ്ശിക്കൊപ്പം ഉറങ്ങാന്‍ കിടന്ന എട്ടു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകള്‍ അസ്ബിയ ഫാത്വിമ ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം. 

മുത്തശ്ശി റഹ് മത്തിനെ (45) പാമ്പ് കടിച്ചിരുന്നു. പിന്നാലെ ഇവരെ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയായിരുന്നു. ഇതിനിടെയാണ് പുലര്‍ചെ 2.30ന് അസ്ബിയ ഫാത്വിമ തളര്‍ന്നു വീണത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിയെ പാമ്പു കടിച്ചതായി കണ്ടെത്തി. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

#Kerala #Snakebite #Tragedy #ChildDeath #Palakkad #News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia