82 കാരി പീഡനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ 4 പേര്‍ കസ്റ്റഡിയില്‍
May 2, 2014, 10:30 IST
ചവറ: (www.kvartha.com 02.05.2014) കൊല്ലം ചവറയില്‍ ലൈംഗിക പീഡനത്തിനിരയായി 82 വയസുള്ള വൃദ്ധമരിച്ച സംഭവത്തില്‍ അയല്‍വാസികളായ നാലു പേര്‍ പോലീസ് കസ്റ്റഡിയില്‍.
ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ മധ്യവയസ്‌ക്കനായ ഒരാള്‍ കുറ്റം സമ്മതിച്ചതായി റിപോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ വീട്ടുകാര്‍ പള്ളിയില്‍ പോയ അവസരത്തിലാണ് വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന് വൃദ്ധ യെ ക്രൂരമായ പീഡനത്തിനിരയാക്കിയത്.
വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് വൃദ്ധയെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച മരണപ്പെടുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ് വൃദ്ധ പീഡനത്തിനിരയായ കാര്യം അറിയുന്നത്.
തുടര്‍ന്ന് പീഡനം സംബന്ധിച്ച് ബന്ധുക്കള്‍ ചവറ പോലീസില്‍ പരാതിപ്പെട്ടെങ്കിലും
കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.
വൃദ്ധ മരണപ്പെട്ടതോടെ ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് നാലു പേര്‍ കസ്റ്റഡിയിലായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ചൗക്കിയില്‍ പച്ചക്കറി, മീന്‍ ലോറികള്‍ കൂട്ടിമുട്ടി
Keywords: Kollam, Molestation, Police, Custody, Report, Church, Medical College, Hospital, Treatment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.