വിലക്ക് ലംഘിച്ച് സ്‌കൂളില്‍ പോയി; ഒമ്പത് വയസുകാരന്റെ കൈ രണ്ടാനച്ഛന്‍ തല്ലിയൊടിച്ചു

 


തിരുവനന്തപുരം: (www.kvartha.com 17.06.2016) വിലക്ക് ലംഘിച്ച് സ്‌കൂളില്‍ പോയ ഒമ്പത് വയസുകാരന്റെ കൈ രണ്ടാനച്ഛന്‍ തല്ലിയൊടിച്ചു. തടയാനെത്തിയ മാതാവിനെയും മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വലിയതുറ എഫ്.സി.ഐ ഗോഡൗണിന് പിന്നില്‍ വാടകയ്ക്ക് താമസിക്കുന്ന മഞ്ജുവിനും (29) നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനുമാണ് പരിക്കേറ്റത്. കുട്ടിയുടെ രണ്ടുകൈയും ഇയാള്‍ തല്ലിയൊടിച്ചു. മഞ്ജുവിന്റെ മൂത്തമകളായ പതിനൊന്നുകാരിക്കും മര്‍ദ്ദനമേറ്റിരുന്നു. ഈ കുട്ടിയുടെ കൈകളില്‍ നിറയെ വരഞ്ഞ പാടുകള്‍ കാണാം. ജൂണ്‍ 14ന് രാത്രിയാണ് സംഭവം.

സംഭവത്തെപ്പറ്റി വലിയതുറ പോലീസ് പറയുന്നതിങ്ങനെയാണ്: വെല്‍ഡിംഗ് തൊഴിലാളിയും രണ്ടാം ഭര്‍ത്താവുമായ കണ്ണനെന്ന അരുണാണ് കുട്ടികളെയും ഭാര്യ മഞ്ജുവിനേയും മര്‍ദിച്ചത്. ചൂലും വടിയുമുപയോഗിച്ചുള്ള മര്‍ദനമേറ്റ്  കുട്ടികളുടെ ശരീരം മുഴുവനും പാടുകളാണ്. സഹപാഠികളുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ഇയാള്‍ കുട്ടികളെ സ്‌കൂളില്‍ പോകുന്നതില്‍ നിന്നും വിലക്കിയിരുന്നു. എന്നാല്‍, അത് വകവയ്ക്കാതെ അരുണ്‍ ജോലിക്ക് പോയ അവസരത്തില്‍ കുട്ടികള്‍ സ്‌കൂളില്‍ പോവുകയായിരുന്നു.

വൈകിട്ട് മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ കുട്ടികള്‍ സ്‌കൂളില്‍ പോയ വിവരമറിഞ്ഞ്
വിലക്ക് ലംഘിച്ച് സ്‌കൂളില്‍ പോയി; ഒമ്പത് വയസുകാരന്റെ കൈ രണ്ടാനച്ഛന്‍ തല്ലിയൊടിച്ചു
മഞ്ജുവുമായി വഴക്കടിക്കുകയും ഇതിനിടെ അവിടെയുണ്ടായിരുന്ന നാലാംക്ലാസുകാരനെ പൊതിരെ തല്ലുകയുമായിരുന്നു. തടസം പിടിക്കാനെത്തിയ മഞ്ജുവിനെയും മര്‍ദിച്ചശേഷം ഇയാള്‍ ഇരുവരേയും തൂക്കി പുറത്തേക്കെറിഞ്ഞു.

കൈകാലുകളില്‍ അടിയുടെ പാടുമായി ചേച്ചിക്കൊപ്പം സ്‌കൂളിലെത്തിയ കുട്ടിയെ കണ്ടതോടെ അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്  കുട്ടികളില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെയും മാതാവിനെയും ആശുപത്രിയിലാക്കിയശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസ് കേസെടുത്തെങ്കിലും അരുണിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Also Read:
ഏണിയാടിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി കവര്‍ച്ചചെയ്തു; പോലീസ് അന്വേഷണം തുടങ്ങി
Keywords:   9 year old boy brutally attacked by Stepfather, Thiruvananthapuram, Medical College, Treatment, School, Police, Case, Arrest, Husband, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia