സാരി കഴുത്തില്‍ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം

 


തിരുവില്വാമല: (www.kvartha.com 05.05.2021) സാരി കഴുത്തില്‍ കുടുങ്ങി ഒമ്പതു വയസുകാരന് ദാരുണാന്ത്യം. ഈസ്റ്റ് പാമ്പാടി വെട്ടത്ത് കമറുദ്ദീന്റെ മകന്‍ സല്‍മാന്‍ ഫാറൂഖ് (9) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. സാരി കൊണ്ട് കെട്ടിയ ഊഞ്ഞാലില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ സാരി കഴുത്തില്‍ കുടുങ്ങുകയായിരുന്നു.

ഉടന്‍ തിരുവില്വാമല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊണ്ടാഴി ഗവ. എ എല്‍ പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: റസിയ. സഹോദരി: സാലിഹ.

സാരി കഴുത്തില്‍ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം

Keywords:  News, Kerala, Death, Boy, Child, Thiruvilwamala, Saree, 9-year-old boy died after saree got stuck in his neck
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia