(www.kvartha.com 14.08.2015) കെ ആര്‍ ഗൗരിയമ്മ സിപിഎമ്മിലേക്കുള്ള മടക്കം പ്രഖ്യാപിച്ചപ്പോള്‍ മുന്‍ സിപിഎം നേതാവും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖം. ഗൗരിയമ്മയും സിപിഎമ്മുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു അദ്ദേഹം. ഗൗരിയമ്മയുടെ തീരുമാനം താല്ക്കാലികമായി മാറ്റിയെങ്കിലും ഇതു പ്രസക്തമാണ്.
രണ്ടുതരത്തിലാണു ഞാന്‍ ഈ തിരിച്ചുപോക്കിനെ കാണുന്നത്. 96ാം ജന്മദിനത്തില്‍ അസാധാരണമായി വിങ്ങിപ്പൊട്ടി ഗൗരിയമ്മ ഒരു കാര്യം പറഞ്ഞു. ഞാന്‍ ഒറ്റക്കാണ്. 96 ആയി. ഈ വീട്ടിലിപ്പോള്‍ ഞാനും ഒരു പോലീസുകാരനും മാത്രം. അവരെ സിപിഎം സ്വീകരിക്കുന്നെങ്കില്‍ ഇതിനും എത്രയോ മുമ്പേ അതു ചെയ്യേണ്ടതായിരുന്നു. ആ തെറ്റ് സിപിഎം ഇപ്പോഴെങ്കിലും തിരുത്തട്ടെ എന്നേ പറയാനാകൂ. ഇത് മനുഷ്യത്വപരമായ ചിന്തയാണ്.
മാര്‍ക്‌സിസം മഹത്തായ മാനവികതയുടെ സിദ്ധാന്തമാണല്ലോ. രണ്ടാമത്തെ കാര്യം രാഷ്ട്രീയമാണ്. ഗൗരിയമ്മ സ്ഥാപിച്ച ജെഎസ്എസും ഗൗരിയമ്മയും അവര്‍ക്കൊപ്പം ശേഷിക്കുന്ന പ്രവര്‍ത്തകരും സിപിഎമ്മില്‍ ലയിക്കുന്നു എന്നാണ് ഒരു വിവരം. മറ്റൊന്ന്, ഗൗരിയമ്മ സിപിഎമ്മില്‍ ചേരുന്നു എന്നാണ്. ഇതിലെന്താണു സ്ഥിതി എന്ന വിവാദത്തിലേക്കു ഞാന്‍ കടക്കുന്നില്ല. പക്ഷേ, മാനുഷിക വശത്തിനൊപ്പം രാഷ്ട്രീയ വശം കൂടി ചൂണ്ടിക്കാണിച്ചില്ലെങ്കില്‍ അതു ചരിത്രത്തോടു ചെയ്യുന്ന തെറ്റായിരിക്കും. അതു ചെയ്യാന്‍ ഇഷ്ടമില്ല. എന്നാല്‍ ഗൗരിയമ്മയെയോ വേറെ ആരെയെങ്കിലുമോ കുറ്റപ്പെടുത്തുകയോ വിമര്‍ശിക്കുകയോ അല്ല.
ഈ ജെഎസ്എസ് എന്നത് ഗൗരിയമ്മ സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ടപ്പോള്‍ ജനാധിപത്യ സംരക്ഷണത്തിനു വേണ്ടി രൂപീകരിച്ച പാര്‍ട്ടിയാണ്. അതിന്റെ അര്‍ത്ഥം വളരെ വ്യക്തമാണ്. സിപിഎമ്മില്‍നിന്നു പുറത്തുപോയപ്പോള്‍ ജനാധിപത്യം സംരക്ഷിക്കാന്‍ തനിക്കൊരു പ്ലാറ്റ്‌ഫോം വേണം എന്നാണ് അവര്‍ ആലോചിച്ചതും നടപ്പാക്കിയതും.
സാമൂഹികനീതിയായിരുന്നു ആ പാര്‍ട്ടിയുടെ മുദ്രാവാക്യം. സാമൂഹികനീതിക്കും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി അവര്‍ പ്രവര്‍ത്തിക്കുകയാണ്. 20 വര്‍ഷം കഴിഞ്ഞു. ഈ രണ്ടു പതിറ്റാണ്ടു കഴിഞ്ഞ് സിപിഎമ്മിലേക്കു തിരികെച്ചെല്ലുമ്പോള്‍ ഗൗരിയമ്മ സമൂഹത്തോടും ചരിത്രത്തോടു ബോധ്യപ്പെടുത്തേണ്ട, തുറന്നു പറയേണ്ട കുറേ കാര്യങ്ങളുണ്ട്. അവരതു പറഞ്ഞാലും ഇല്ലെങ്കിലും നമ്മളത് ഓര്‍മിക്കണം.
ഈ ജനാധിപത്യ സംരക്ഷണം ഒറ്റയ്ക്കു കഴിയാത്തതുകൊണ്ട് അവര്‍ പോയതു യുഡിഎഫിലേക്കാണ്. യുഡിഎഫിന്റെ ഭാഗമായി അവര്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവരെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരുപാടാളുകള്‍ അവരുടെ കൂടെക്കൂടി. പാര്‍ട്ടിയില്‍ നിന്നെന്നെ പുറത്താക്കി ഞാനീ വീട്ടിലെത്തുമ്പോള്‍ എനിക്ക് അകത്തേക്കു കടക്കാനാകാത്ത വിധം ജനസഞ്ചയമായിരുന്നു ഇവിടെ എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആ വീട്ടില്‍ ഇപ്പോള്‍ അവര്‍ ഒറ്റയ്ക്കാണ്. എന്തുകൊണ്ടിതു സംഭവിച്ചു എന്നുള്ളത് ഗൗരിയമ്മ ആലോചിക്കേണ്ടതുണ്ട്. ഇതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ പറയുന്നതാണ്. 96 വയസായ അവരെ കുറ്റപ്പെടുത്താനോ വേദനിപ്പിക്കാനോ അല്ല.
ഗൗരിയമ്മ സിപിഎമ്മില്‍ ചേരുന്നുവെന്നു പറയുന്നത് നമോവിചാര്‍ മഞ്ചിലെ ആളുകളെപ്പോയി സ്വീകരിച്ചു ചേര്‍ക്കുന്നതു പോലെയോ ഷൊര്‍ണൂരിലെ 'വിദ്വാനെ'പ്പോലെ പലരെയും ചേര്‍ക്കുന്നതുപോലെയോ അല്ല. പി കൃഷ്ണപിള്ള പാര്‍ട്ടി അംഗത്വം നല്‍കിയ ആളാണു ഗൗരിയമ്മ എന്ന് അവര്‍ തന്നെ പറയുന്നുണ്ട്. അതാണ് ആഗസ്റ്റ് 19ന് കൃഷ്ണപിള്ള ദിനത്തില്‍തന്നെ തിരിച്ചെത്തുന്നതിന്റെ പ്രാധാന്യം. കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ നിന്നു പോയ അവര്‍ തിരിച്ചെത്തുമ്പോള്‍ ചരിത്രത്തിനു മുന്നില്‍ ഗൗരിയമ്മ കൊടുക്കേണ്ടതും സിപിഎം കൊടുക്കേണ്ടതുമായ ചില വിശദീകരണങ്ങളുണ്ട്. അതില്‍ ഗൗരിയമ്മയുടെ കാര്യമാണു ഞാന്‍ പറയുന്നത്.
ചരിത്രം അന്വേഷിക്കുന്നവരും ജനങ്ങളും ചോദിക്കുന്നതാണ് അത്. ഗൗരിയമ്മ പ്രവര്‍ത്തിച്ച അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് ഒട്ടേറെ പ്രത്യേകതകളുണ്ടായിരുന്നു. കോണ്‍ഗ്രസും അന്ന് പൊതുധാരണയിലുണ്ടായിരുന്ന മറ്റു വ്യത്യസ്ഥ പാര്‍ട്ടികളുമായി വേറിട്ട ഐഡന്റിറ്റി ഉണ്ടായിരുന്ന പാര്‍ട്ടിയാണത്. അതിന്റെ ഭാഗമായി നിന്നതുകൊണ്ടാണ്, ലാത്തിക്ക് സന്താനോല്പാദന ശേഷി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പലവട്ടം ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു എന്ന് പറയേണ്ടിവന്ന മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയത്.
അത്തരമൊരു ഇതിഹാസം എന്ന നിലയക്കാണ് സമൂഹം അവരെ കണ്ടിട്ടുള്ളത്. അങ്ങനെ 1957ല്‍ ആദ്യത്തെ കമ്യൂണിസ്റ്റു സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഗൗരിയമ്മയെ ആളുകള്‍ ഓര്‍ക്കുന്ന മറ്റൊരു കാര്യം ആ സര്‍ക്കാരില്‍ ഭൂപരിഷ്‌കരണത്തിനു നേതൃത്വം കൊടുത്തയാള്‍ എന്ന നിലയിലാണ്. ആ സര്‍ക്കാര്‍ വന്ന് ഒരു മാസത്തിനുള്ളില്‍ കുടിയൊഴിപ്പിക്കല്‍ തടഞ്ഞുകൊണ്ടുള്ള ഓര്‍ഡിനന്‍സും ആ ഓര്‍ഡിനന്‍സ് നിയമമാക്കാനുള്ള ബില്ലും കൊണ്ടുവന്നു. അതാണല്ലോ ഭൂപരിഷ്‌കരണ നിയമം. ആ ബില്ല്് അവതിപ്പിച്ചത് ഗൗരിയമ്മയാണ്.
ആ ഗൗരിയമ്മയുടെ പാര്‍ട്ടിയാണ് കമ്യൂണിസ്റ്റു പാര്‍ട്ടി; പാര്‍ട്ടിയുടെ ഗവണ്‍മെന്റ്. ഇതിനൊരു പ്രത്യേകതയുണ്ട്. അത് ഇന്ത്യയുടെ ചരിത്രത്തില്‍ വളരെ സവിശേഷതയുള്ള ഒന്നാണ്. അതുവരെ അധികാരത്തിലിരുന്ന കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെയും മറ്റും ഗവണ്‍മെന്റുകളില്‍ നിന്നു വ്യത്യസ്ഥമായിരുന്നു ആ ഗവണ്‍മെന്റ്. സാമൂഹികവും ആശയപരവുമായി മറ്റുള്ള പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്ഥതയുള്ള ഒരു ബദല്‍ ഗവണ്‍മെന്റ്. അതുകൊണ്ട് അതിന്റെ നടപടികളൊക്കെ ബദലായിരുന്നു.
ഗൗരിയമ്മ കാര്‍ഷിക പരിഷ്‌കരണത്തിനു നേതൃത്വം നല്‍കി, ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ ബില്ലിനും. ജാതി, വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളെ അധികാരത്തിലിരുന്നവര്‍ കൃത്യമായി ഉപയോഗപ്പെടുത്തുകയും അധ:സ്ഥിതരായ ആളുകളെ തങ്ങളുടെ കൂടെ നിര്‍ത്തി ചൂഷണം ചെയ്യുയും ചെയ്ത അവസ്ഥ മാറ്റുകയാണ് ആ സര്‍ക്കാര്‍ ചെയ്തത് എന്നാണ് പിന്നീട് ചരിത്രകാരന്‍മാര്‍ ഇതേപ്പറ്റി വിലയിരുത്തിയത്. കര്‍ഷകത്തൊഴിലാളികള്‍, കുടികിടപ്പുകാര്‍, കൈവശ കൃഷിക്കാര്‍, മണ്ണില്‍ അധ്വാനിക്കുന്നവര്‍ ഇവര്‍ക്കൊക്കെ മാറ്റം വരുത്തുക. പക്ഷേ, ഗൗരിയമ്മ 20 കൊല്ലം മുമ്പു പോയത് വര്‍ഗ്ഗീയ ശക്തികള്‍ ഉള്‍പ്പെടുന്ന വലതുപക്ഷത്തിന്റെ ക്യാമ്പിലേക്കാണ്.
1957ലെയും 67ലെയും സര്‍ക്കാരുകള്‍ കൊണ്ടുവന്ന ബദല്‍ രാഷ്ട്രീയത്തിനെതിരായിരുന്ന വലതുപക്ഷത്തിന്റെ തൊഴുത്തിലേക്കാണ് ഗൗരിയമ്മ സ്വയം കയറിപ്പോവുകയോ അല്ലെങ്കില്‍ അന്നത്തെ സാഹചര്യങ്ങള്‍ അവരെ കയറ്റി നിര്‍ത്തുകയോ ചെയ്തത്. ആ രാഷ്ട്രീയത്തിന്റെ തകര്‍ച്ചയാണ് ഗൗരിയമ്മയുടെ ഒറ്റപ്പെടലില്‍ എത്തിനില്‍ക്കുന്നത്. ഇതിനേക്കുറിച്ച് അവര്‍ സ്വയം പഠിക്കുകയും വിശദീരിക്കുകയും ചെയ്യേണ്ടതുണ്ട്.
അവര്‍ ചൂണ്ടിക്കാണിച്ച മറ്റൊരു കാര്യമുണ്ട്. എന്തിനാണ് സിപിഎം എന്നെ പുറത്താക്കിയത്. ആ ചോദ്യം അവര്‍ ഉന്നയിച്ചിട്ടു കുറേ കൊല്ലമായി. അതുകൊണ്ടാണ് അവര്‍ പാര്‍ട്ടിയിലേക്കു വരുന്നതിനു താമസമുണ്ടായത്. അതിനു പാര്‍ട്ടി മറുപടി പറഞ്ഞിട്ടില്ല. ഈ തിരിച്ചെടുക്കലിനെ രാഷ്ട്രീയമായാണു സിപിഎം കാണുന്നതെങ്കില്‍ അതിനു മറുപടി പറയണം. രാഷ്ട്രീയമായി കാണാതെ സിപിഎമ്മിനെപ്പോലെ ഒരു പാര്‍ട്ടിക്ക് ഇത്തരമൊരു തീരുമാനമെടുക്കാനാകില്ല. മനുഷ്യത്വപരമായി ചെയ്യാം. പക്ഷേ, രാഷ്ട്രീയ പാര്‍ട്ടിയാകുമ്പോള്‍ ആ മനുഷ്യത്വം ആ പാര്‍ട്ടിയുടെ രാഷ്ട്രീയത്തിനു കൂടി ചേര്‍ന്നതാകണമല്ലോ.
ജനാധിപത്യവിരുദ്ധമായ സിപിഎം രാഷ്ട്രീയത്തിനെതിരേയാണ് അവര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ഇപ്പോള്‍ സിപിഎം ആ അവസ്ഥയില്‍ നിന്ന് എങ്ങോട്ടാണു പോയിരിക്കുന്നത്? കൂടുതല്‍ നന്നായിരിക്കുകയാണോ അതോ എല്ലാം പോയി വല്ലാത്ത സ്ഥിതിയിലാണോ. അത് വിലയിരുത്തി അത് സമൂഹത്തോടു പറയേണ്ടതുണ്ടല്ലോ.സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തില്‍ നാളെ ഗൗരിയമ്മ ഇരിക്കേണ്ട സീറ്റിന് അടുത്തിരിക്കുന്നയാളുകള്‍ കൊലപാതകക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍ പോയിട്ടുള്ള ഘട്ടമാണിത്. ടിപി വധക്കേസിലെ ആളുകളായ പാര്‍ട്ടി അംഗങ്ങളും പ്രാദേശിക നേതാക്കളും ജയിലില്‍ കിടക്കുകയാണ്. ഇതു വളരെ ഗുരുതരമായ സ്ഥിതിയാണ്.
ഇവിടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങള മറന്നിരിക്കുന്നു എന്ന് ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ സിപിഎമ്മും പെടും. ചരിത്രം ഗൗരിയമ്മയോടൊപ്പവും അവര്‍ക്കു ശേഷവും മുന്നോട്ടു പോകും. ആ ചരിത്രം ചോദിക്കുമല്ലോ. സമൂഹത്തിനു മുന്നില്‍ ഇതിന് ഉത്തരങ്ങള്‍ കിട്ടണം. ഏറ്റവും നല്ലത് ഗൗരിയമ്മ വിശദീകരിക്കുന്നതാണ്, അവരില്‍ നിന്നാണു വരേണ്ടത്.
അവര്‍ ഇത്രകാലവും വലതുപക്ഷ തൊഴുത്തില്‍ നിന്നതിനെയൊന്നും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അവര്‍ ജീവനോടെ നിന്നല്ലോ ഇത്രയും കാലം, തിരിച്ചു സിപിഎമ്മിലേക്കു വരാന്‍. ടി പി ചന്ദ്രശേഖരന് അത്രയും നില്‍ക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ്. ആ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ അവര്‍ അപ്പുറത്തേക്കു പോയി. പക്ഷേ,കൃഷ്ണപിള്ളയുടെയും ഇഎംഎസിന്റെയും എകെജിയുടെയും പാര്‍ട്ടി ബദലായി കെട്ടിപ്പൊക്കി കൊണ്ടുവന്ന ഈ മാര്‍ക്‌സിറ്റ് ലെനിനിസ്റ്റ് തത്വ സംഹിതയും അതിനു ജനങ്ങളോടുള്ള പക്ഷപാതിത്വവും മിഥ്യയാണോ.
യുഡിഎഫിന്റെ നയവും ഒരു മിഥ്യയാണോ. ഇതില്‍ ഏതാണു ശരി? രണ്ടും തമ്മില്‍ വ്യത്യാസമൊന്നും ഇല്ലാത്തതുകൊണ്ടാണോ അവര്‍ തിരിച്ചുവരുന്നത്. അവര്‍ വിശദീകരിക്കണം. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പൈതൃകം ഏറ്റെടുക്കുന്ന കാര്യത്തില്‍ സിപിഎമ്മിന് വലിയ നേട്ടമായതും അതിനുള്ള അര്‍ഹത അവര്‍ക്കു സമൂഹത്തിനു മുന്നില്‍ കൊടുക്കുകയും ചെയ്തവരില്‍ ഒരാള്‍ ഗൗരിയമ്മയാണ്. സ്വന്തം ജീവിത സഖാവായിരുന്ന ടി വി തോമസിനെയും സിപിഐയെയും ഉപേക്ഷിച്ച് സിപിഎമ്മിന്റെ കൂടെ നില്‍ക്കുകയാണു ചെയ്തത്. അത് സിപിഎമ്മിന്റെ നിലനില്‍പ്പിനും വിശ്വാസ്യതയ്ക്കും വലിയ ഘടകമായിട്ടുണ്ട്. വലിയ ത്യാഗമൊന്നുമല്ല സിപിഎം ചെയ്യുന്നത്. അവരുടെ വിശ്വാസ്യത ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയും നഷ്ടപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ കേരളത്തിലെ പൊതുരാഷ്ട്രീയത്തിന്റെ 'അമ്മഭാവ'മായ ഗൗരിയമ്മയെ തിരിച്ചുകൊണ്ടുവരുന്നത്. പാര്‍ട്ടിയുടെ അമ്മയാണ് നിങ്ങള്‍, തിരിച്ചുവരണം എന്ന് മുമ്പ് വി എസ് പറഞ്ഞിട്ടുണ്ട്. സാങ്കേതികമായി ശരിയല്ലെങ്കിലും അതിലൊരു വികാരമുണ്ട്.
അതിന് അദ്ദേഹത്തെ സെക്രട്ടേറിയറ്റു ചേര്‍ന്നു ശാസിച്ചു. അമ്മയാണെന്ന് ഇപ്പോള്‍ കോടിയേരിയും മറ്റും പറയുന്നു. സ്വന്തം വിശ്വാസ്യത തകര്‍ന്നതിനേക്കുറിച്ചുള്ള തിരിച്ചറിവോടെയാകണം ഈ തിരിച്ചെടുക്കല്‍. ഗൗരിയമ്മയുടെ വരവോടെ വിശ്വാസ്യത വീണ്ടെടുക്കാം എന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സമൂഹത്തിന് അത് ബോധ്യപ്പെടില്ല.
19ന്റെ സമ്മേളനത്തില്‍ ആളു കൂടും, പോയിവരുന്ന ഗൗരിയമ്മ എന്താണു പറയുന്നതെന്ന്
അറിയാന്‍. പക്ഷേ, ആ ജനത്തെ ഒരു രാഷ്ട്രീയ ഡിവിഡന്റായി സിപിഎമ്മിനും മുന്നണിക്കും കിട്ടാന്‍ പോകുന്നില്ല. ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കാന്‍ അവരുണ്ടാക്കിയ പാര്‍ട്ടിയുടെ പ്രസക്തി ഗൗരിയമ്മ തന്നെ നശിപ്പിച്ചു. ജെഎസ്എസ് സംസഥാന ഭാരവാഹികളെ പരസ്യമായി പുറത്താക്കി. സിപിഎം നേരത്തേ ചെയ്തതിന്റെ തുടര്‍ച്ചയാണിത്. പണ്ട് എറണാകുളം ജില്ലയില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി ഉണ്ടാക്കിയ എം കെ മാധവനെ കളമശേരിയിലെ ഒരു കവല യോഗത്തിലാണ് സിപിഎം പുറത്താക്കിയത്. അതേ വഴിയാണല്ലോ പത്രസമ്മേളനത്തില്‍ നേതാക്കളെ പുറത്താക്കി ഗൗരിയമ്മയും ചെയ്തത്. പക്ഷേ, വ്യക്തിപരമായി ഈ പ്രായത്തില്‍ അവര്‍ക്ക്് ഈ മടങ്ങിപ്പോക്കു വഴി ശാന്തിയും സമാധാനവും ഉണ്ടാകട്ടെ എന്ന് ആശംസിക്കാം.
-പ്രതികരണം/ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
- കടപ്പാട് - സമകാലിക മലയാളം വാരിക
Also Read:
തെക്കില്‍ വളവില്‍ അപകടങ്ങളുടെ പെരുമഴക്കാലം; യാത്രക്കാര്‍ ഭീതിയില്‍
Keywords: 96-year-old KR Gowri Amma to rejoin CPM after 21 years, Police, Protection, House, Politics, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.