കണ്ണൂര്‍: (www.kvartha.com 26.02.2020) മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചതിനു പുറകെ റിട്ട ജസ്റ്റിസ് കെമാല്‍ പാഷക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡി വൈ എഫ് ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ എ റഹീം. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ ജസ്റ്റിസായ കമാല്‍ പാഷയ്ക്കു അഭിപ്രായം പറയാന്‍ കഴിയുന്നത് കേരളമായത് കൊണ്ടാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെയും ജമാ അത് ഇസ്ലാമിയുടെയും ബ്രാന്‍ഡ് അംബാസിഡര്‍ ആയി കമാല്‍ പാഷ അധഃപതിച്ചെന്നും റഹിം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്താവന വളച്ചൊടിച്ച് കെമാല്‍ പാഷ തെറ്റിദ്ധരണ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ സംഘ് പരിവാറിനകത്തുള്ള സെന്‍കുമാറിന്റെ റോള്‍ കെട്ടിയാടുകയാണ് കെമാല്‍ പാഷ. ഇരുവരും ഇരുന്ന പദവിയെ ഇടിച്ചു താഴ്ത്തുകയാണ്. ഗാലറിയിലെ കയ്യടിക്ക് വേണ്ടിയാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നതെന്നും റഹീം പറഞ്ഞു.
ഡെല്‍ഹിയിലെ വംശഹത്യയ്‌ക്കെതിരെ ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് കാല്‍ ടെക്‌സിലെ യൂത്ത് സെന്ററില്‍ നിന്നും ആരംഭിച്ചു. കെ എസ് ആര്‍ ടി സി കോംപ്ലക്‌സില്‍ നഗരപ്രദിക്ഷണത്തിനു ശേഷം യുവജന പ്രകടനം സമാപിച്ചു.
ഡെല്‍ഹി കലാപം തടയാന്‍ തയാറാവാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു. പ്രതിഷേധ പൊതുയോഗം എ എ റഹീം ഉദ്ഘാടനം ചെയ്തു.
Keywords: M A Rahim criticized Kemal pasha, Kannur, News, Politics, Chief Minister, Media, Allegation, Chief Minister, Pinarayi vijayan, Protesters, March, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.