ശിശുദിനത്തില്‍ കുട്ടികളോടൊപ്പം കളിക്കാന്‍ കേരള പോലീസ് റെഡി; നവംബര്‍ 14ന് എല്ലാ ജില്ലകളിലും, കുതിരസവാരി പരിപാടിക്ക് മാറ്റുകൂട്ടും
Nov 12, 2016, 16:03 IST
തിരുവനന്തപുരം: (www.kvartha.com 12.11.2016) ഈ വര്‍ഷത്തെ ശിശുദിനത്തോടനുബന്ധിച്ച് പോലീസ് പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി വിവിധ പരിപാടികള്‍ സംസ്ഥാനത്താകെ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 'പോലീസിനൊപ്പം ഒരു ദിനം' എന്ന പേരിലുള്ള ഈ കാമ്പയിന് കാര്‍ക്കശ്യവും ഉപദേശക സ്വഭാവവും പുലര്‍ത്തുന്ന നിയമപാലകരെന്ന നിലയ്ക്കപ്പുറം കുട്ടികള്‍ തങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്ന സുഹൃത്തുക്കളായി പോലീസിനെ അറിയുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.
എല്ലാ ജില്ലകളിലും പോലീസ് സ്റ്റേഷന്, ജില്ലാ പോലീസ് ഓഫീസുകള്‍, ബറ്റാലിയനുകള്‍, ക്യാമ്പുകള്‍ എന്നിവ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പോലീസ് എക്സ്കര്ഷന് പരിപാടി ഇതിന്റെ ഭാഗമായി നടക്കും. ഓരോ ജില്ലയില്‍ നിന്നും 100 കുട്ടികളടങ്ങുന്ന സംഘത്തിനാണ് 'പോലീസ് വിനോദയാത്ര' സംഘടിപ്പിക്കുന്നത്.
ഇതുകൂടാതെ തിരുവനന്തപുരം നഗരത്തില്‍ കുട്ടികള്‍ക്കായി കുതിരസവാരി, വിവിധ സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ക്കായി പട്ടം ഗവ. ഗേള്‍സ് സ്കൂളില്‍ ബാന്‍ഡ് ഡിസ്പ്ലെ എന്നിവയും നടക്കും. ബാന്‍ഡ് ഡിസ്പ്ലെ, പോലീസ് നായകളുടെ പ്രദര്‍ശനം എന്നിവ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നീ റെയ്ഞ്ച് ആസ്ഥാനങ്ങളിലും നടക്കും. ഇവയ്ക്കൊപ്പം സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പോലീസ് സ്റ്റേഷന് സന്ദര്‍ശനം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളും വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാരുടെയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് ചാര്‍ജ് ഓഫീസര്‍മാരുടെയും ചുമതലയിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
Keywords: Kerala, Police, Students, Children, Thiruvananthapuram, Student Police Cadet, District wise, Children's day, Nov.14th, A day with police.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.