Viral Post | 'മാണി സാറിനോടുള്ള കോൺഗ്രസിന്റെ ആ കൊലച്ചതി'; തിരഞ്ഞെടുപ്പ് സമയത്ത് വൈറലായി ഒരു പോസ്റ്റ്!

 


 കെ ആർ ജോസഫ്

(KVARTHA) 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വീറും വാശിയും നടക്കുന്ന മണ്ഡലമാണ് കോട്ടയം. ഇവിടെ എൽ.ഡി.എഫിലും യു.ഡി.എഫിലും ഉള്ള ഇരു കേരളാ കോൺഗ്രസുകാർ നേരിട്ട് മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. യു.ഡി.എഫിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ കെ ഫ്രാൻസിസ് ജോർജും എൽ.ഡി.എഫിൽ കേരളാ കോൺഗ്രസ് ജോസ്.കെ.മാണി വിഭാഗത്തിലെ തോമസ് ചാഴികാടനുമാണ് സ്ഥാനാർത്ഥികൾ. എൻ.ഡി.എ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളിയും ഇവിടെ മത്സരിക്കുന്നു. അന്തരിച്ച പ്രമൂഖ നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയുടെയും കെ.എം.മാണിയുടെയും പ്രധാന തട്ടകം കൂടിയാണ് കോട്ടയം എന്ന പ്രത്യേകതയും ഉണ്ട്.

Viral Post | 'മാണി സാറിനോടുള്ള കോൺഗ്രസിന്റെ ആ കൊലച്ചതി'; തിരഞ്ഞെടുപ്പ് സമയത്ത് വൈറലായി ഒരു പോസ്റ്റ്!

 കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം യു.ഡി.എഫിനോട് ഇടഞ്ഞ് എൽ.ഡി.എഫിൽ ചേക്കേറുകയായിരുന്നു. ഇപ്രാവശ്യത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നിലവിലെ എം.പി യുമായ തോമസ് ചാഴികാടൻ കഴിഞ്ഞതവണ യു.ഡി.എഫ് പ്രതിനിധി ആയി ആയാണ് കോട്ടയത്ത് മത്സരിച്ചു വിജയിച്ചത്. തൻ്റെ നേതാവ് ജോസ്.കെ.മാണി എൽ.ഡി.എഫിൽ എത്തിയപ്പോൾ ചാഴികാടനും അങ്ങനെ എൽ.ഡി.എഫിൽ എത്തുകയായിരുന്നു. അതിനാൽ ഇക്കുറി എങ്ങനെയും സീറ്റ് നിലനിർത്തുകയെന്നതും സീറ്റ് തിരിച്ചു പിടിക്കുകയെന്നതും കോട്ടയത്ത് ഇരു കേരളാ കോൺഗ്രസുകളുടെയും പ്രസ്റ്റീജ് വിഷയമായി മാറിയിരിക്കുകയാണ്. ശക്തമായ പ്രചാരണമാണ് ഇരുമുന്നണികളും കോട്ടയത്ത് കാഴ്ചവെയ്ക്കുന്നത്. ഒപ്പം തന്നെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള വാഗ്വാദങ്ങൾക്കും ഒട്ടും പഞ്ഞമില്ല.


കെ.എം.മാണിയെ കോൺഗ്രസ് വഞ്ചിക്കുകയായിരുന്നെന്നാണ് ജോസ്.കെ.മാണി വിഭാഗം പറയുന്നത്. അത്തരത്തിൽ കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിലെ ജിൻസൺ വർക്കി എന്ന കേരളാ കോൺഗ്രസ് നേതാവിൻ്റെ പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. എന്താണ് ബാർ കോഴക്കേസ് ? എന്തുകൊണ്ട് താൻ എൽഡിഎഫ് അനുഭാവി ആയി? എന്ന തലക്കെട്ട് കൊടുത്തുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് ഇട്ടിരിക്കുന്നത്. അതിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്:

കെ എം മാണി എന്ന മഹാമേരുവിനെ വീഴ്ത്താൻ കോൺഗ്രസ് നടത്തിയ ഗൂഢശ്രമം അതാണ് ഒറ്റവാക്കിൽ പറഞ്ഞാൽ ബാർ കോഴ. യുഡിഎഫ് സർക്കാർ മദ്യനയത്തിൽ ചില മാറ്റങ്ങൾ കൊണ്ടു വരുന്നു. ഇതിൽ പ്രധാനപെട്ട രണ്ട് കാര്യങ്ങളായിരുന്നു, ഒന്ന് ,ഫോർസ്റ്റാറോ അതിന് മുകളിലിലോ അനുമതി. രണ്ട് ,ബാറുകൾ തമ്മിലുള്ള ദൂരപരിധി. ഈ ദൂരപരിധിയെന്നത് നിലവിലുള്ള ബാറിൽ നിന്ന് മുൻസിപ്പിൽ പ്രദേശത്ത് ഒരു കിലോമീറ്റർ പഞ്ചായത്ത് പ്രദേശത്ത് മൂന്ന് കിലോമീറ്റർ. ഇതിനെതിരെ ബാറുടമകൾ സുപ്രീം കോടതിയിൽ പോകുന്നു. ദൂരപരിധി തള്ളി വിധി വരുന്നു. ഈ സമയത്ത് ഗവ: വച്ച രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് 2014 മാർച്ച് 6 ന് സമർപ്പിച്ചു.മാർച്ച് 31ന് ബാർ ലൈസൻസ് പുതുക്കണം, ഇവിടെ കെ ബാബു എന്ന എക്സൈസ് മന്ത്രി കളി തുടങ്ങുന്നു.


പുതിയ കരട് തയ്യാറാക്കി നിയമവകുപ്പിൻ്റെ അനുവാദത്തോടെ വേണം തീരുമാനമെടുക്കാൻ. എന്നാൽ ഫയൽ നിയമവകുപ്പിന് കൊടുക്കാതെ ഈ ഫയൽ മുഖ്യമന്ത്രിക്ക് നൽകുന്നു ക്യാമ്പിനിറ്റിൽ വയ്ക്കാൻ . അങ്ങനെ നിയമവകുപ്പ് അറിയാതെ ഫയൽ തീരുമാനം എടുക്കാൻ കഴിയില്ല. 2-4-2014ലെ ക്യാമ്പിനിറ്റിൽ നിയമവകുപ്പിന് കൊടുത്ത് ക്യാബിനറ്റിൽ വയ്ക്കാൻ തീരുമാനം എടുത്തു. ഈ സമയം ബാറുടമകളോട് എക്സൈസ് മന്ത്രി പറഞ്ഞത് ജുബ്ബ ചേട്ടൻ ചവിട്ടിയതുകൊണ്ട് പാസ്സായില്ല എന്ന്. അങ്ങനെ ബാറുടമകളെ മാണി സാറിന് എതിരാക്കുക എന്ന ലക്ഷ്യം സാധിക്കുന്നു. 26-3-14 മന്ത്രിസഭാ തീരുമാനപ്രകാരം ഫയൽ പിറ്റേദിവസം നിയമവകുപ്പിന് അയക്കുന്നു, ഒറ്റ ദിവസം കൊണ്ട് നിയമവകുപ്പ് ഫയൽ തിരിച്ച് അയക്കുന്നു, 2-4-14 മന്ത്രിസഭയിൽ വരുന്നു.

ബാറുകൾ പുതുക്കി നൽകാൻ തീരുമാനിച്ചു. എക്സൈസ് വകുപ്പ് അതിൽ 418 ബാറുകൾ എന്ന് എഴുതി ചേർത്ത് പുതിയ ചതി ആരംഭിക്കുന്നു. മറ്റ് ബാറുടമകളെ എതിരാക്കാൻ നടത്തിയ അടുത്ത ഗൂഢാലോചന ഇവിടെയാണ്. ബിജു രമേശിനെ കൊണ്ടുവരുന്നത് സ്വന്തം പിതാവ് തന്നെ. ബിജു രമേശിനെതിരെ പരാതിയുമായി നിൽക്കുന്ന സമയം. ആരോപണം ഉന്നയിക്കുന്നു. ഇത് പ്രമുഖ മാധ്യമം ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് ആരുടെ പത്രം ആണെന്ന് ജനങ്ങൾക്ക് അറിയാം. ഈ സമയത്ത് ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ മാണിസാറിനെ കാണാൻ പാലായിൽ വരുന്നു ചെന്നിത്തലയുടെ ദൂതനായി. ഉമ്മൻ ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാൻ സഹായിക്കണം എന്നതായിരുന്നു നിർദേശം. ഉമ്മൻ ചാണ്ടിയെ ചതിച്ച് രമേശിനെ മുഖ്യമന്ത്രി ആക്കാൻ മാണിസാറ് കൂട്ടുനിന്നില്ല എന്നതാണ് രമേശിൻ്റെ അനിഷ്ടം.

അടൂർ പ്രകാശ് 2014 നവം: 3ന് ഇടുക്കിയിൽ പട്ടയമേള പ്രഖ്യാപിക്കേണ്ടി വന്നത് കേരളാ കോൺഗ്രസിൻ്റെ 9 എം.എൽ.എ മാർ ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് കൊടുത്തതോടുകൂടിയാണ്. കടുത്ത തീരുമാനം ഉണ്ടാകും എന്ന് പറഞ്ഞാണ് കത്ത് കൊടുത്തത്. ഇടുക്കിയിലെ ജനങ്ങളെ വർഗീയതയോടു കൂടി കാണുന്ന ആ നേതാവിന് അത് ഇഷ്ടമായില്ല. ഇവിടെ അടൂരിന്റെ മകൻ വിവാഹം ചെയ്യാൻ പോകുന്നത് ബിജു രമേശിന്റെ മകളേയാണ്. ഈ നാടകത്തിൽ പി.സി ജോർജും പങ്കാളിയാവുന്നു. ബിജു രമേശ് വാടക പോലും മേടിക്കാതെ വീട്ടിൽ താമസിപ്പിച്ചിരുന്ന എസ്.പി സുകേശനെ ഈ കേസ് അന്വേഷിക്കാൻ ഏൽപ്പിക്കുന്നു. ചെന്നിത്തല ആഭ്യന്തര മന്ത്രി മാണിസാറിനെതിരെ ക്വിക് വേരിഫിക്കേഷൻ ഉത്തരവിടുന്നു. എന്നാൽ അതേ ആരോപണം ഉള്ള ബാബുവിനെതിരെ കേസില്ല. ബാബു 10 കോടി വാങ്ങിയെന്നാണ് ആരോപണം.


ചെന്നിത്തലയുടെ ഇഷ്ടക്കാരനായ ജേക്കബ് തോമസും എല്ലാവരും കൂടി ബാറുടമകൾ പാർലമെൻ്റ് ഇലക്ഷൻ സമയത്ത് ഒരു കോടി രൂപ കൊടുത്തു എന്ന് ആരോപിച്ച് കേരള ചരിത്രത്തിലെ ഭരണ രംഗത്ത് നിസ്തുല സംഭാവന നൽകിയ രാജ്യത്ത് ആദ്യമായി പെൻഷൻ നടപ്പാക്കിയ, കാരുണ്യാ പദ്ധതി, കർഷക പെൻഷൻ, പട്ടയാനുമതി, മെഡിക്കൽ കോളേജുകൾ, വെളിച്ച വിപ്ലവം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിയ ആ മഹാ മനുഷ്യനെ ചതിച്ച് വേദനിപ്പിച്ചു. ഇപ്പോൾ പറയുന്നു കോഴ മാണി എന്നു വിളിച്ചവരുടെ കൂടെ കൂടിയില്ലേയെന്ന്. കോൺഗ്രസ് നടത്തിയ ഗൂഢാലോചന, ചതി, ഇതൊന്നും അന്നത്തെ പ്രതിപക്ഷമായ എൽ.ഡി.എഫിന് അറിയാൻ കഴിയില്ലല്ലോ. അവര് ഒരു വിഷയം കിട്ടിയാൽ ഏറ്റെടുക്കും, അത് പ്രതിപക്ഷ കടമയാണ്, ഇത് ചെയ്തവർ ഇപ്പോൾ പുണ്യാളൻ കളിക്കുന്നു.

മാണി സാറിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ജനത്തിന്, കേരളാ കോൺഗ്രസ് (എം) പ്രവർത്തകർക്ക് ഇതറിയാം. ചതിയൻമാരായ (എല്ലാ കോൺഗ്രസ്സുകാരും അല്ല) കോൺഗ്രസ്സിലെ നേതാക്കളെ ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്നില്ലേ? പ്രതിപക്ഷ സ്ഥാനം പോലും നഷ്ടപെട്ട നേതാവേ ഇനിയും ഈ കൊല ചതിക്ക് തിരിച്ചടി ഉണ്ടാകും. മാണിസാറിൻ്റെ മരണശേഷം നിങ്ങൾ നടത്തിയ ശൂഢാലോചന, ഒരു ജില്ലാ പഞ്ചായത്തിന് വേണ്ടി മുന്നണിയിൽ നിന്ന് പുറത്താക്കി. മാണി സാറിൻ്റെ മരണശേഷം പാലായിൽ ഉപതെരെഞ്ഞെടുപ്പിൽ ചിഹ്ന്നം പോലും കൊടുക്കാതെ വഞ്ചിച്ച നികൃഷ്ട നടപടിക്ക് കൂട്ട് നിന്നവർ ഒന്ന് മനസിലാക്കു, ഞങ്ങളുടെ മനസിലെ വികാരമാണ് മാണിസാറ്. നിങ്ങൾ കോഴ മാണി എന്ന് വിളിക്കുമ്പോൾ ഒരായിരം തിരിച്ചടി നിങ്ങൾക്ക് ഉണ്ടായികൊണ്ടിരിക്കും.

ബോഫോഴ്സ് അഴിമതി ഓർക്കുന്നുണ്ടോ. അത് രാജ്യത്താകമനം വിളിച്ച് പറഞ്ഞ നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ അല്ലേ യുപിഎ? ഇപ്പോൾ ഇന്ത്യ മുന്നണി? അവിടെയൊക്കെ രാഹുൽ ഗാന്ധി പോകുന്നു, കൂട്ടുകൂടുന്നു, കെട്ടിപ്പിടിക്കുന്നു. സ്വന്തം പിതാവിനെ അപമാനിച്ചവരെ എവിടെയെങ്കിലും മാറ്റി നിർത്തിയോ? അവിടെ ആകാം ഇവിടെ ജോസ് കെ മാണിക്ക് പറ്റില്ല അല്ലെ. എന്ത് ന്യായമാ കോൺഗ്രസ് സുഹ്യത്തുക്കളെ നിങ്ങൾ ചിന്തിക്കു. ബാർകോഴയെന്ന നിങ്ങളുടെ ചതി മറക്കില്ല ഒരു കേരളാ കോൺഗ്രസ് കാരനും ഒരിക്കലും'.

ഇങ്ങനെയാണ് ആ പോസ്റ്റ് അവസാനിക്കുന്നത്. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കോൺഗ്രസിനോടുള്ള ശക്തമായ അമർഷമാണ് ഈ പോസ്റ്റിലൂടെ പുറത്തുവരുന്നത്. അതിനാൽ തന്നെ ഈ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നടക്കുന്നത് ജീവൻ മരണ പോരാട്ടമായിരിക്കും. തീർച്ച.
  
Viral Post | 'മാണി സാറിനോടുള്ള കോൺഗ്രസിന്റെ ആ കൊലച്ചതി'; തിരഞ്ഞെടുപ്പ് സമയത്ത് വൈറലായി ഒരു പോസ്റ്റ്!

Keywords: News, Malayalam News,  Kottayam, Lok Sabha Election, Congres, Politics, K.M. Mani, Thomas Chazhiyadan, P.J. Joseph, A post went viral during the election
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia