Elephant Attack | ആറളത്ത് കാട്ടാനയുടെ മുമ്പിൽപ്പെട്ട ചെത്തുതൊഴിലാളിക്ക് വീണ് പരുക്കേറ്റു


● ചെടിക്കുളം സ്വദേശി ടികെ പ്രസാദിനാണ് പരുക്കേറ്റത്.
● ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ വെച്ചാണ് സംഭവം ഉണ്ടായത്.
● ഏകദേശം നാൽപ്പതോളം കാട്ടാനകൾ ഇവിടെ തമ്പടിച്ചിട്ടുണ്ട്.
ഇരിട്ടി: (KVARTHA) ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ചെടിക്കുളം സ്വദേശി ടികെ പ്രസാദിന് (50) ആണ് പരിക്കേറ്റത്. കാട്ടാനയുടെ മുൻപിൽ അകപ്പെട്ട പ്രസാദ് ഓടി രക്ഷപ്പെടുന്നതിനിടെ വീഴുകയായിരുന്നു.
പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫാമിലെ മൂന്നാം ബ്ലോക്കില്‍ വെച്ചാണ് വ്യാഴാഴ്ച രാവിലെ സംഭവം ഉണ്ടായത്. ഏകദേശം നാൽപ്പതോളം കാട്ടാനകൾ ഇവിടെ തമ്പടിച്ചിട്ടുണ്ടെന്നാണ് വനം വകുപ്പിൻ്റെ കണക്ക്.
ഇതിൽ പലതിനെയും തുരത്തിയെങ്കിലും ജനവാസ കേന്ദ്രങ്ങളിൽ വീണ്ടും ഇറങ്ങുകയാണ്. കാട്ടാന ശല്യം വർധിച്ചതോടെ നാട്ടുകാർ ഭീതിയിലാണ് കഴിയുന്നത്. കാട്ടാനകളെ തുരത്താൻ വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A worker was injured in an elephant attack in Aralathu. TK Prasad (50) fell while trying to escape the elephant and is hospitalized.
#ElephantAttack #WorkerInjured #Aralathu #KeralaNews #WildlifeConflict #ElephantDanger