Donation | വയനാടിന് ഒരു കാരുണ്യ സ്പർശം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി 'ഒരു അന്വേഷണത്തിന്റെ തുടക്കം' സിനിമയുടെ അണിയറ പ്രവർത്തകർ

 
Touch of kindness for wayanad; film crew donates to relief
Touch of kindness for wayanad; film crew donates to relief

Photo: Arranged

'ഒരു അന്വേഷണത്തിന്റെ തുടക്കം' നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ വർക്കുകളിലാണ്.

എറണാകുളം: (KVARTHA) നടുക്കം സൃഷ്ടിച്ച ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കണ്ണീരിന്റെ കടലായി മാറിയ വയനാടിന്റെ ദുരിതബാധിതർക്ക് സഹായത്തിനായി ലോകത്തിന്റെ നാനാ കോണിൽ നിന്നും ഒരുപാട് സഹായ ഹസ്തങ്ങൾ ഉയർന്നത് വളരെ പ്രതീക്ഷ നല്കുന്ന കാര്യം തന്നെയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സംഭാവന നൽകുന്നത് തുടരവേ, ,ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമാഹരിച്ച ഒരുലക്ഷത്തി അൻപതിനായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി.

എറണാകുളം കളക്ടറേറ്റിലേക്ക് എത്തിയ അണിയറ പ്രവർത്തകരും നടി നടന്മാരും ചേർന്ന് കൊച്ചി കളക്ടർക്ക് അവരുടെ സംഭാവന കൈമാറി.

സംവിധായകൻ എം എ നിഷാദ്, നടന്മാരായ ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, കൈലാഷ്, പ്രശാന്ത് അലക്സാണ്ടർ, സുന്ദർ, നടി പൊന്നമ്മ ബാബു, ചിത്രം നിർമ്മിക്കുന്ന ബെൻസി പ്രൊഡക്ഷൻസിന്റെ പ്രതിനിധികൾ എന്നിവരാണ് തുക കൈമാറാൻ എത്തിയത്.

തുടർന്ന്, ഈ വിവരം എറണാകുളം കളക്ടർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ചിത്രത്തോടൊപ്പം പങ്കുവച്ചു. 'വയനാടിന് ഒരു കാരുണ്യ സ്പർശം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന സിനിമയുടെ അണിയറ പ്രവർത്തകർ സമാഹരിച്ച 150000 രൂപ സംവിധായകൻ എം എ നിഷാദിൽ നിന്ന് സ്വീകരിച്ചു' എന്നായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽനാസർ നിർമിച്ച് എം എ നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ വർക്കുകളിലാണ്.

ഷൈൻ ടോം ചാക്കോ, മുകേഷ്, വാണി വിശ്വനാഥ്, സമുദ്രക്കനി, അശോകൻ, സുധീഷ്, ബൈജു സന്തോഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, അഭിജ, വിജയ് ബാബു, പ്രശാന്ത് അലക്സാണ്ടർ, ജാഫർ ഇടുക്കി, സുധീർ കരമന, ഇർഷാദ്, രമേശ് പിഷാരടി, ജോണി ആന്റണി, കൈലാഷ്, ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായികുമാർ, കോട്ടയം നസീർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി. ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, പൊന്നമ്മ ബാബു, ഉമാ നായർ, സന്ധ്യാ മനോജ്, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, സുധീപ് കോശി, നവനീത് കൃഷ്ണ, ലാലി പി. എം, അനന്തലക്ഷ്മി, പ്രിയ ജേക്കബ്, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia