A Vijayaraghavan | ശശി തരൂര്‍ അധ്യക്ഷ സ്ഥാനത്ത് വന്നാലും കോണ്‍ഗ്രസ് മാറുമെന്ന് വിശ്വസിക്കുന്നില്ലെന്ന് എ വിജയരാഘവന്‍
Sep 24, 2022, 20:43 IST
കണ്ണൂര്‍: (www.kvartha.com) പോപുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ഹര്‍താലിന്റെ മറവില്‍ അക്രമം നടത്തിയത് തീവ്രവാദ സംഘടനയുടെ ശൈലിയിലാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു. കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ ഹര്‍താലുകള്‍ വൈകുന്നേരങ്ങളില്‍ അയയാറുണ്ട്. എന്നാല്‍ ഹര്‍താല്‍ കഴിയാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കവെ പോലും അവര്‍ അക്രമം നടത്തിയത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ സംഘടനകള്‍ അതിന്റെ രീതിയിലാണ് പ്രവര്‍ത്തിക്കുക. തീവ്രവാദ സംഘടനകള്‍ക്കു ജനാധിപത്യ മര്യാദകളില്ല. ഹര്‍താലില്‍ അക്രമം നടത്തുന്നത് തടയുന്നതില്‍ സര്‍കാരിന് പരാജയം സംഭവിച്ചിട്ടില്ല. വളരെ കുറച്ചാളുകള്‍ ഒത്തുചേര്‍ന്ന് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സംഘടിതമായി കല്ലെറിയുകയാണ് ചെയ്തതത്. പോപുലര്‍ ഫ്രണ്ടിനെതിരെയുള്ള തെളിവുകള്‍ കോടതിയാണ് പരിശോധിക്കേണ്ടതെന്നും ഈ കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേർത്തു.
ഒളിയുദ്ധങ്ങള്‍ നടത്തുന്ന സംഘടനയുടെ രീതി തീവ്രവാദപരമായുള്ളതാണ്. ഇതിനെ ജനങ്ങളെ അണിനിരത്തി ഒറ്റകെട്ടായി ചെറുക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വീണ്ടും മത്സരിക്കുമോയെന്നുള്ളത് രാഷ്ട്രിയ വിഷയമല്ല. ഇതില്‍ സിപിഎം അഭിപ്രായം പറയുന്നത് ശരിയായ കാര്യമല്ല. ആര് എവിടെ മത്സരിക്കണമെന്നത് ഓരോ പാര്‍ടിയുടെയും ആഭ്യന്തരകാര്യമാണ്. ഇതില്‍ മറ്റുള്ള പാര്‍ടികള്‍ അഭിപ്രായം പറയേണ്ടതില്ല. ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ വന്നാലും വലിയ മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. പാര്‍ടി, കോണ്‍ഗ്രസായത് കൊണ്ടു അവര്‍ നയം മാറ്റുമെന്നു കരുതുന്നില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേർത്തു.

You Might Also Like:
Keywords: Kannur, Kerala, News, Top-Headlines, Shashi Taroor, Political-News, Politics, Political party, Media, PFI, Congress, CPM, A Vijayaraghavan says that not believe Congress will change even if Shashi Tharoor becomes president.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.