ഇനി മുതല്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡും ബാങ്ക് പാസ് ബുക്കും പഞ്ചായത്തില്‍ സമര്‍പ്പിക്കണം

 


മലപ്പുുറം: (www.kvartha.com 22.11.2016) ഇനി മുതല്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ഓരോരുത്തരും അവരുടെ ആധാര്‍ കാര്‍ഡും ബാങ്ക് പാസ് ബുക്കും ഈ മാസം 24നകം പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശം. വിധവാ, വാര്‍ധക്യ, വികലാംഗ പെന്‍ഷന്‍ വാങ്ങുന്നവര്‍ പഞ്ചായത്തിലാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ വാങ്ങുന്ന നമ്പര്‍, ഏത് രീതിയിലുള്ള പെന്‍ഷനാണ് എന്നുള്ള റസീപ്റ്റ് എന്നിവ ഹാജരാക്കണം.

നിര്‍മാണ തൊഴിലാളി, കര്‍ഷക തൊഴിലാളി, ഖാദി ബോര്‍ഡ്, മണല്‍ തൊഴിലാളി, ഈറ്റ മുള ക്ഷേമനിധി, കയര്‍ തൊഴിലാളി, മത്സ്യ തൊഴിലാളി തുടങ്ങിയ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ അതാത് ജില്ലാ ഓഫീസുകളിലാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. അനധികൃതമായി പലരും പെന്‍ഷന്‍ വാങ്ങുന്നതോടൊപ്പം പെന്‍ഷനേഴ്‌സ് ജീവിച്ചിരിപ്പുണ്ടോയെന്ന് തെളിയിക്കാന്‍ വേണ്ടി കൂടിയാണിത്. ബാങ്കിലേക്ക് നേരിട്ട് പെന്‍ഷന്‍ വരേണ്ടവര്‍ ബാങ്ക് പാസ്ബുക്ക് സഹിതം ഹാജരാക്കണം. അല്ലാത്തവര്‍ ഏത് രൂപത്തിലാണ് വേണ്ടെതെന്ന് വ്യക്തമായി രേഖപെടുത്തണം.

ചിലയിടങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ ആവശ്യമായ രേഖകള്‍ നേരിട്ട് ശേഖരിച്ച് പഞ്ചായത്തില്‍ സമര്‍പ്പിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തില്‍ കുടുംബശ്രീ നടത്തിയ സര്‍വേയില്‍ മരിച്ചവരും നാട്ടില്‍ ഇല്ലാത്തവരും ബാങ്ക് മുഖേനെ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നടപടി. പെന്‍ഷന്‍ വിതരണത്തിനായി വാര്‍ഡ് അടിസ്ഥാനത്തില്‍ പോസ്റ്റല്‍ ഏജന്റുമാരെ ഏല്‍പ്പിക്കുകയാണ് സര്‍ക്കാര്‍. അതിനായി ഏജന്റുമാര്‍ക്ക് ബ്ലോക്ക് അടിസ്ഥാനത്തില്‍ പരിശീലനം നടത്തുന്നുണ്ട്.

ഇനി മുതല്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡും ബാങ്ക് പാസ് ബുക്കും പഞ്ചായത്തില്‍ സമര്‍പ്പിക്കണം

Keywords: Malappuram, Kerala, Pension, Aadhar Card, Bank, To get a pension Aadhar card and Bank pass book submited  in Panchayath.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia