Abdu Rabb Post | മുഹമ്മദ് ഇസ്മാഈല്‍ ഭരണഘടനയില്‍ ഒപ്പിടുന്ന ചിത്രം പങ്കുവെച്ച് അബ്ദുറബ്ബ്

 


കോഴിക്കോട്: (www.kvartha.com) ഇന്‍ഡ്യന്‍ ഭരണഘടന നിന്ദയുടെ പേരില്‍ സിപിഎമിലെ സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായ പശ്ചാത്തലത്തില്‍ മുന്‍ എംപി മുഹമ്മദ് ഇസ്മാഈല്‍ ഇന്‍ഡ്യന്‍ ഭരണഘടനയില്‍ ഒപ്പുവെക്കുന്ന ഫോടോ മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ഫെയ്‌സ്ബുകില്‍ പങ്കുവെച്ചു. മദ്രാസ് അസംബ്ലിയിലേക്ക് മുസ്ലിം ലീഗ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് 1952-1958 കാലയളവില്‍ രാജ്യസഭ അംഗമായിരുന്നു. 1962മുതല്‍ 1970വരെ ലോക്‌സഭയിലും അംഗമായി. വിഭജനാനന്തരം ഇന്‍ഡ്യാ പക്ഷത്ത് ഉറച്ചുനിന്ന ഇസ്മാഈല്‍ 1948ലാണ് ഇന്‍ഡ്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് രൂപവത്കരിച്ച് സ്ഥാപക പ്രസിഡണ്ടായത്. ഇന്‍ഡ്യന്‍ ഭരണഘടന തയ്യാറാക്കുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചു.

        
Abdu Rabb Post | മുഹമ്മദ് ഇസ്മാഈല്‍ ഭരണഘടനയില്‍ ഒപ്പിടുന്ന ചിത്രം പങ്കുവെച്ച് അബ്ദുറബ്ബ്


Abdu Rabb Post | മുഹമ്മദ് ഇസ്മാഈല്‍ ഭരണഘടനയില്‍ ഒപ്പിടുന്ന ചിത്രം പങ്കുവെച്ച് അബ്ദുറബ്ബ്

1896 ജൂണ്‍ അഞ്ചിന് ഇന്നത്തെ കാസര്‍കോട് കൂടി ഉള്‍പ്പെട്ടിരുന്ന മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലെ തിരുനല്‍വേലിയില്‍ ജനിച്ച മുഹമ്മദ് ഇസ്മാഈല്‍ 1972 ഏപ്രില്‍ അഞ്ചിനാണ് അന്തരിച്ചത്.

അബ്ദുറബ്ബിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവായ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് ഇന്ത്യന്‍ ഭരണഘടനയില്‍ ഒപ്പുവെക്കുന്ന മനോഹരമായ ചിത്രമാണിത്. ഭരണഘടനാ ശില്‍പ്പി അംബേദ്കറെ
കൊല്‍ക്കത്തയില്‍ നിന്ന് ലെജിസ്ലേറ്റിവ് അസംബ്ലിയിലേക്ക് എത്തിക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചതും ഖാഇദേമില്ലത്താണ്.

ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമാകാന്‍ ഭാഗ്യം ലഭിക്കുകയും, ഇന്ത്യാ മഹാരാജ്യത്തിന് മഹത്തായൊരു ഭരണഘടനയുണ്ടാക്കുന്നതില്‍ പങ്കു വഹിക്കുകയും ചെയ്ത മഹത് വ്യക്തിയാണ് ഖാഇദേമില്ലത്ത്. ഇന്ത്യാ-ചൈന യുദ്ധകാലത്ത് പ്രിയപ്പെട്ട മകന്‍ മിയാഖാനെ ഇന്ത്യന്‍ പട്ടാളത്തിലേക്ക് അയച്ച ദേശസ്‌നേഹി കൂടിയായിരുന്നു ഖാഇദെമില്ലത്ത്. 

ഒരു കയ്യില്‍ ഖുര്‍ആനും, മറുകയ്യില്‍ ഇന്ത്യന്‍ ഭരണഘടനയുമുയര്‍ത്തിപ്പിടിച്ച് ലോകസഭയിലും രാജ്യസഭയിലും പോരാടിയവരാണ് ഖാഇദെമില്ലത്ത് അടക്കമുള്ള ലീഗ് എം.പിമാര്‍. ഇന്ത്യന്‍ ഭരണഘടനയെ ലീഗ് പാര്‍ട്ടി ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നര്‍ത്ഥം. 

ഭരണഘടനയെ ആര് അവമതിച്ചാലും അവര്‍ക്കെതിരെ ലീഗ് മുന്നില്‍ തന്നെയുണ്ടാവും. രാജ്യത്തോട് കൂറില്ലാത്തവരും, ഭരണഘടനയോട് പുച്ഛം തോന്നുന്നവരും പിച്ചും പേയും പറഞ്ഞു കൊണ്ടിരിക്കുന്ന കാലത്ത് രാജ്യസ്‌നേഹമുള്ളവരും ഭരണഘടനയോട് പ്രതിബദ്ധതയുള്ളവരും ഇത്തരം ചിത്രങ്ങള്‍ കണ്ട് അഭിമാനം ഉയര്‍ത്തിപ്പിടിക്കട്ടെ'.

Keywords: Abdu Rabb shared picture of Muhammad Ismail signing the constitution, Kerala, Kozhikode, News, Top-Headlines, Photo, Muslim-League, President, Kasaragod, Lok Sabha, Facebook, Post.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia