Accused Held | | കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം അടച്ചിട്ട വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടെന്ന സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍; 'പരിശോധനയില്‍ 5.47 ഗ്രാം എംഡിഎംഎയും കണ്ടെത്തി'

 


കോഴിക്കോട്: (www.kvartha.com) തൊട്ടില്‍പാലത്ത് കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം അടച്ചിട്ട വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടെന്ന സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയില്‍. ജുനൈദ് (26) ആണ് പിടിയിലായത്. വടകരയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നോടിസ് പുറപ്പെടുവിച്ചിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കോഴിക്കോട് നിന്നും ബുധനാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെ പിറ്റേദിവസമാണ് ജുനൈദിന്റെ വീട്ടില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍നിന്ന് 5.47 ഗ്രാം എംഡിഎംഎയും കണ്ടെത്തി. 

തട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തിയതായി അതിജീവിത പൊലീസിന് മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകല്‍, മാനഹാനി വരുത്തല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പു പ്രകാരമാണ് പൊലീസ് കേസെടുത്തത്.

പെണ്‍കുട്ടിയെ കാണാനില്ല എന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വീട്ടിലുണ്ടെന്ന് കണ്ടെത്തിയത്. മാതാപിതാക്കള്‍ ഗള്‍ഫിലായതിനാല്‍ പ്രതി ജുനൈദ് ഒറ്റയ്ക്കാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.

Accused Held | | കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം അടച്ചിട്ട വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടെന്ന സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍; 'പരിശോധനയില്‍ 5.47 ഗ്രാം എംഡിഎംഎയും കണ്ടെത്തി'

Keywords: Abducting college student in Thotilpalam, accused in police custody, Kozhikode, News, Police , Custody, Accused, Missing, Attacked, Complaint, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia