അബ്ദുള്‍ റഷീദ് കോടതിയില്‍ കുഴഞ്ഞുവീണു; അഭിനയമെന്ന്‌ സിബിഐ

 


അബ്ദുള്‍ റഷീദ് കോടതിയില്‍ കുഴഞ്ഞുവീണു; അഭിനയമെന്ന്‌ സിബിഐ
കൊച്ചി: ഉണ്ണിത്താന്‍ വധശ്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുള്‍ റഷീദ് കോടതിയില്‍ കുഴഞ്ഞുവീണു. എന്നാല്‍ അബ്ദുള്‍ റഷീദിന്റേത് അഭിനയം മാത്രമാണെന്ന്‌ സിബിഐ കോടതിയില്‍ പറഞ്ഞു. അബ്ദുള്‍ റഷീദിന്റെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും സിബിഐ കോടതിയില്‍ ഹാജരാക്കി. അബ്ദുള്‍ റഷീദ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന്‌ സിബിഐ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ്‌ അബ്ദുള്‍ റഷീദ് കോടതി മുറിയില്‍ കുഴഞ്ഞുവീണത്. അബ്ദുള്‍ റഷീദിനെ വൈദ്യപരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

English Summery
Abdul Rasheed fell down in court. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia