നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധം; ഫോണില്‍ ഇരുവരും ഒരുമിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ താന്‍ കണ്ടു; കൊലപാതകത്തില്‍ യാതൊരു കുറ്റബോധവും ഇല്ലാതെ അഭിഷേകിന്റെ മൊഴി

 


കോട്ടയം: (www.kvartha.com 01.10.2021) പാലാ സെന്റ് തോമസ് കോളജിലെ മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാര്‍ഥി നിഥിനയെ സഹപാഠി അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ സംശയമെന്ന് മൊഴികളില്‍ വ്യക്തമെന്ന് പൊലീസ്. കൊലപാതകത്തിന് ശേഷം പിടിയിലായ അഭിഷേകിന് കുറ്റകൃത്യത്തില്‍ യാതൊരു കുറ്റബോധവും ഇല്ലെന്ന് പൊലീസ് പറയുന്നു.

നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധം; ഫോണില്‍ ഇരുവരും ഒരുമിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ താന്‍ കണ്ടു; കൊലപാതകത്തില്‍ യാതൊരു കുറ്റബോധവും ഇല്ലാതെ അഭിഷേകിന്റെ മൊഴി

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും അഭിഷേകിന്റെ മുഖഭാവത്തില്‍ നിന്നും ഇത് വ്യക്തമായിരുന്നു. രണ്ടു വര്‍ഷമായി പ്രണയത്തിലായ നിഥിനയും അഭിഷേകും തമ്മില്‍ അകലാന്‍ കാരണം ഇത്തരമൊരു സംശയമാണെന്നാണ് പൊലീസ് കരുതുന്നത്.

പാലാ സെന്റ് തോമസ് കോളജില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ കളപ്പുരക്കല്‍ വീട്ടില്‍ നിഥിനയെ അഭിഷേക് വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം യാതൊരു ഭാവഭേദവുമില്ലാതെ സമീപത്തെ ബെഞ്ചില്‍ ഇരിക്കുകയും ചെയ്തു. കൂടിനിന്നവരാണ് പ്രതിയെ പൊലീസില്‍ ഏല്‍പിച്ചത്.

അഭിഷേകിന്റെ മൊഴി ഇങ്ങനെ;

'നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട്. അതിന്റെ ചിത്രങ്ങള്‍ താന്‍ ഫോണില്‍ കണ്ടു' ഇതാണ് ഇത്തരമൊരു കൃത്യം ചെയ്യുന്നതിലേക്ക് നയിച്ചത്. ഈ ബന്ധം സംബന്ധിച്ച് നിഥിനയോട് പലതവണ ചോദിച്ചു. എന്നാല്‍ കൃത്യമായി മറുപടി നല്‍കിയില്ല.

എന്നാല്‍ കൊലപാതകം ആഗ്രഹിച്ചിരുന്നില്ലെന്നും തന്റെ സംശയത്തിന് കൃത്യമായി മറുപടി ലഭിക്കുന്നതിന് നിഥിനയെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം വെച്ചിരുന്നതെന്നും അഭിഷേക് പറയുന്നു. അതിനായി സ്വന്തം കൈ ഞരമ്പ് മുറിക്കാനാണ് കത്തി കൈയില്‍ വെച്ചിരുന്നത്. ഇതിലൂടെ നിഥിനയുടെ സഹതാപം നേടിയെടുക്കാമെന്നും കരുതി.

പ്രണയം സംബന്ധിച്ച് വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിയുടെ അമ്മയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. നിഥിനയെ വിവാഹം ചെയ്ത് നൽകാമെന്ന് അമ്മയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി അഭിഷേക് പറഞ്ഞു. എന്നാല്‍ അഭിഷേകിന്റെ വീട്ടുകാര്‍ ഇതിന് സമ്മതിച്ചിരുന്നില്ലെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

തന്നെ അവഗണിക്കുന്നതായുള്ള അഭിഷേകിന്റെ പരിഭവങ്ങൾ പെൺകുട്ടി കണ്ടില്ല എന്ന് നടിച്ചതോടെയാണ് അഭിഷേക് പ്രകോപിതനായതെന്നാണ് വിവരം. പ്രണയം സംബന്ധിച്ച് സൂചനകൾ ലഭിച്ചിരുന്നതായി അഭിഷേകിന്റെ അച്ഛൻ ബൈജു പറഞ്ഞു. ഈ ബന്ധത്തെ എതിർത്തിരുന്നുവെന്നും ആയുധം കൊണ്ടു നടക്കുന്ന സ്വഭാവം അഭിഷേകിനില്ലെന്നും അച്ഛൻ പറഞ്ഞു.

അതേസമയം, നിഥിനയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ഭീഷണിയോ പ്രശ്നങ്ങളോ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവന്‍ സലിമോന്‍ പറഞ്ഞു. തന്റെ മകനും ഈ കോളജിലാണ് പഠിക്കുന്നത്. എന്തെങ്കിലും ഉണ്ടെങ്കില്‍ അവന്‍ പറയുമായിരുന്നു. അങ്ങനെ ഒന്നും പറഞ്ഞിരുന്നില്ലെന്നും അമ്മാവന്‍ വ്യക്തമാക്കി.

Keywords:  Abhishek's statement without any guilt in the murder, Kottayam, News, Trending, Murder, Police, Arrested, Kerala, Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia