AC Moideen | സുരേഷ് ഗോപിക്കായി തൃശൂരില്‍ ഇഡി തിരഞ്ഞെടുപ്പിന് അരങ്ങൊരുക്കുകയാണെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീന്‍

 


തൃശൂര്‍: (KVARTHA) നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കായി തൃശൂരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) തിരഞ്ഞെടുപ്പിന് അരങ്ങൊരുക്കുകയാണെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീന്‍ എംഎല്‍എ. ഇഡി തിരഞ്ഞെടുപ്പ് ജോലിയാണ് തൃശൂരില്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ പദയാത്ര. കോടതിയില്‍ ഇഡി സമര്‍പ്പിച്ചത് കള്ള റിപോര്‍ടാണെന്നും അദ്ദേഹം പറഞ്ഞു.

AC Moideen | സുരേഷ് ഗോപിക്കായി തൃശൂരില്‍ ഇഡി തിരഞ്ഞെടുപ്പിന് അരങ്ങൊരുക്കുകയാണെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീന്‍


ചേലക്കരയില്‍ സിപിഎം മണ്ഡലം കാല്‍നട ജാഥാ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട മൊയ്തീന്റെ പ്രതികരണം.

മൊയ്തീന്റെ വാക്കുകള്‍:

ഒരു സന്ദര്‍ഭം കിട്ടിയപ്പോള്‍ തൃശൂര്‍ ജില്ല അവര്‍ തിരഞ്ഞെടുത്തതിനു കാരണമുണ്ട്. ഞാന്‍ ഇതങ്ങ് എടുക്കുവാ എന്നു പറഞ്ഞവന്, ഞാന്‍ തൃശൂരില്‍ മത്സരിക്കുമെന്ന് അമിത് ഷായുടെ മുന്‍പില്‍ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചയാള്‍ക്ക് അരങ്ങൊരുക്കുകയാണ് തൃശൂരില്‍. അതിന് ഇഡി ഇലക്ഷന്‍ ഡ്യൂടി നടത്തുകയാണ്. ഇഡിക്ക് പരിശോധിക്കണമെങ്കില്‍ ഏതെങ്കിലും കോപി പോരേ? കംപ്യൂടറില്‍ നിന്നുള്ള ലിസ്റ്റ് പോരേ? അവര്‍ ഒട്ടാകെ എടുത്തുകൊണ്ടു പോകുകയാണ്.

എന്താണ് നിങ്ങളുടെ ഉദ്ദേശ്യം? ഇതിന്റെ പ്രവര്‍ത്തനം തടയണം. അതിന്റെ പേരില്‍ ബാങ്ക് ട്രാന്‍സാക്ഷന്‍ ഉണ്ടെങ്കില്‍ എല്ലാ ബാങ്കുകളിലും പരിശോധന നടത്തുകയാണ്. എന്താണ് നിങ്ങളുടെ ഉദ്ദേശ്യം? സഹകരണ ബാങ്കുകളാകെ കള്ളപ്പണം വെളിപ്പിക്കുകയാണെന്ന് പ്രചരിപ്പിക്കുകയാണ്.

അരവിന്ദാക്ഷന്റെ അമ്മയ്ക്ക് 65 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് കള്ള റിപോര്‍ട് കോടതിയില്‍ കൊടുത്തു. വേറെയൊരു ചന്ദ്രമതി ആയിരുന്നുവെന്ന് ഇന്നിപ്പോള്‍ വന്നു. അപ്പോള്‍ സെക്രടറിയെ ഭീഷണിപ്പെടുത്തുകയാണ്. അത് എഴുതി തന്നോളണം എന്നു പറഞ്ഞിട്ട്. ഇതാണ് ചിത്രം എന്നും എസി മൊയ്തീന്‍ പറഞ്ഞു.

Keywords:  AC Moideen against Enforcement Directorate, Thrissur, News,  AC Moideen, Enforcement Directorate, Suresh Gopi, Politics, CPM, Report, Court, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia