വിനോദയാത്രയ്ക്കായി പുറപ്പെട്ടവര്‍ സഞ്ചരിച്ച കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് നഗരസഭാ കൗണ്‍സിലറുള്‍പ്പെടെ 2 പേര്‍ മരിച്ചു; 2 പേരുടെ നില ഗുരുതരം
Jan 15, 2020, 10:37 IST
കുറ്റിപ്പുറം: (www.kvartha.com 15.01.2020) കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് നഗരസഭാ കൗണ്‍സിലറുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കുമിടയിലെ പാണ്ടികശാല ഇറക്കത്തിലായിരുന്നു അപകടം. കര്‍ണാടക ഇരിയൂര്‍ സ്വദേശിയും നഗരസഭാ കൗണ്‍സിലറുമായ പാണ്ഡുരംഗ (34), പ്രഭാകര്‍ (50) എന്നിവരാണ് മരിച്ചത്.
കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേക്ക് വിനോദയാത്രയ്ക്കായി പുറപ്പെട്ട സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കാറിനെ ഇടിച്ചശേഷം ഏറെദൂരം പോയതിനു ശേഷമാണ് നിന്നത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala, Malappuram, Kozhikode, Accident, Death, News, Karnataka, Accident: 2 die include municipal councilor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.