പൊന്നാനിയില്‍ വാഹനാപകടം; ഒരു സ്ത്രീയടക്കം മൂന്നു പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
Nov 17, 2019, 11:22 IST
മലപ്പുറം: (www.kvartha.com 17.11.2019) പൊന്നാനി പുളിക്കക്കടവിലുണ്ടായ വാഹനാപകത്തില്‍ ഒരു സ്ത്രീയടക്കം മൂന്നു പേര്‍ മരിച്ചു. തിരൂര്‍ ബിപി അങ്ങാടി സ്വദേശികളായ ചിറയില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നൗഷാദിനെ ഗുരുതരമായ പരിക്കുകളോടെ തൃശൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊന്നാനി കുണ്ടുകടവ് ജംഗ്ഷന്‍-പുറങ് റൂട്ടില്‍ പുളിക്കക്കടവ് പരിസരത്ത് രാത്രി 12.30 യോടെയാണ് കാറും ലോറിയും കൂട്ടിയടിച്ചത്. തൃശ്ശൂരില്‍ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്ന കാര്‍ യാത്രികര്‍. പൊന്നാനി ഭാഗത്ത് നിന്ന് വന്ന ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് പരിസര വാസികള്‍ പറയുന്നു.
Keywords: Malappuram, News, Kerala, Accident, Death, Injured, hospital, Accident in Malappuram Ponnani; 3 dies and one injured

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.