Free treatment | ട്രെയിനില്‍ തീകൊളുത്തിയ സംഭവം: പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും

 


കോഴിക്കോട്: (www.kvartha.com) ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരുക്കുമേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പരുക്കേറ്റവര്‍ക്ക് മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡികല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

Free treatment | ട്രെയിനില്‍ തീകൊളുത്തിയ സംഭവം: പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും

തീകൊളുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് സംശയിക്കുന്നത്. ട്രാകിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നു സ്ത്രീകള്‍ ഉള്‍പെടെ ഒമ്പത് യാത്രക്കാര്‍ക്കാണ് പൊള്ളലേറ്റത്. ഇവര്‍ നിലവില്‍ ചികിത്സയിലാണ്.

Keywords:  Accident victims to get free treatment, Kozhikode, News, Treatment, Hospital, Health, Health and Fitness, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia