Arrested | കോഴിക്കോട് ബീചില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ യേശുദാസിനെയും ചിത്രയേയും കല്ലെറിഞ്ഞെന്ന സംഭവത്തില്‍ 24 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

 


കോഴിക്കോട്: (www.kvartha.com) കോഴിക്കോട് ബീചില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ യേശുദാസിനെയും ചിത്രയേയും കല്ലെറിഞ്ഞെന്ന സംഭവത്തില്‍ 24 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. ബേപ്പൂര്‍ സ്വദേശി എന്‍വി അസീസി(56)നെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്പെക്ടര്‍ പി കെ ജിജീഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം വി ശ്രീകാന്ത്, സി ഹരീഷ് കുമാര്‍, പി കെ ബൈജു, പി എം ലെനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.
 
Arrested | കോഴിക്കോട് ബീചില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ യേശുദാസിനെയും ചിത്രയേയും കല്ലെറിഞ്ഞെന്ന സംഭവത്തില്‍ 24 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


1999 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലബാര്‍ മഹോത്സവത്തിന്റെ ഭാഗമായി ബീചില്‍ സംഘടിപ്പിച്ച ഗാനമേളയില്‍ കല്ലേറ് നടന്നിരുന്നു. അന്ന് സംഘത്തിലുണ്ടായിരുന്ന ആളാണ് അസീസ്.

ആദ്യം ഇയാള്‍ മാത്തോട്ടത്തായിരുന്നു താമസിച്ചിരുന്നത്. പിന്നീട് മലപ്പുറം ജില്ലയിലെ മുതുവല്ലൂരില്‍ പുളിക്കന്‍ കുന്നത്ത് വീട്ടിലേക്ക് മാറി. അയല്‍വാസി നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. വഴിയോരത്ത് പഴക്കച്ചവടം ചെയ്ത് വരുന്ന ആളാണ് അസീസ്.

Keywords: Accused arrested after 24 years in case of stone pelting on Yesudas and Chitra during music program organized at Kozhikode beach, Kozhikode, News, Arrested, Stone Pelting, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia