കണ്ണൂരിലെ വിഗ്രഹമോഷണം: കുപ്രസിദ്ധ മൂന്ന് മോഷ്ടാക്കള്‍ പിടിയില്‍
Jun 15, 2012, 13:00 IST
കണ്ണൂര്‍: അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള മൂന്ന് ക്ഷേത്ര കവര്‍ച്ചാ സംഘാംഗങ്ങളെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാല കളരിവട്ടം ഭഗവതി ക്ഷേത്രത്തിലെ മൂന്ന് ശ്രീകോവിലുകള്‍ കുത്തിതുറന്ന് വിഗ്രഹങ്ങള്‍ കവര്‍ന്ന കേസുകളിലെ പ്രതികളെയാണ് കണ്ണൂര്‍ എസ്.ഐ പ്രേംസദനും സംഘവും നാടകീയമായ നീക്കത്തിലൂടെ കുടുക്കിയത്.
കണ്ണൂര്‍ കൊയ്യോട് സ്വദേശി സുരേഷ്(52), പാലക്കാട് സ്വദേശി വര്‍ഗീസ് ഫിലിപ്പ്(54), കര്‍ണാടക മാപൊയിലിലെ വിനോദ് ഫ്രാന്‍സിസ്(22) എന്നിവരാണ് പിടിയിലായത്. ഇവരുടെ മൊഴിയനുസരിച്ച് കവര്‍ന്ന വിഗ്രഹങ്ങള്‍ ക്ഷേത്രത്തിലെ മണിക്കിണര്‍ വറ്റിച്ച് പുറത്തെടുത്തു. കവര്‍ച്ച ചെയ്യപ്പെട്ട വിഗ്രഹങ്ങള്‍ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ പോലീസിനോട് പറഞ്ഞു. കവര്‍ച്ചാ സംഘത്തില്‍പ്പെട്ട അഷ്റഫിന് വേണ്ടി തിരച്ചില്‍ തുടങ്ങി.
ചൊവ്വാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ കാള്‍ടെക്സ് ജംഗ്ഷന് സമീപത്തെ ഫാന്‍സി കടവരാന്തയില്‍ സംശയകരമായ സഹചര്യത്തില്‍ കണ്ട ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്ര വിഗ്രഹ കവര്‍ച്ച പുറത്തെടുക്കാനായത്. പിടിയിലായ സുരേഷ് 20ഓളം കവര്‍ച്ചക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Keywords: Kannur, Accused, Robbery, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.