Investigation | തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു

 

 
Accused Attacked in Thiruvananthapuram
Accused Attacked in Thiruvananthapuram

Image Credit: Facebook / Kerala Police

സംഭവത്തെ തുടർന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തി വരുന്നു.

തിരുവനന്തപുരം: (KVARTHA) ശ്രീകാര്യം കൊലക്കേസ് പ്രതിയായ ജോയിക്ക് വെട്ടേറ്റതായി പൊലീസ്.

വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ പൗഡിക്കോണം സൊസൈറ്റി ജങ്ഷനിൽ വെച്ച് സംഭവം നടന്നതായി പൊലീസ് വ്യക്തമാക്കി. 

കാപ്പ കേസിൽ ജയിൽവാസം അനുഭവിച്ച് രണ്ടുദിവസം മുൻപ് പുറത്തിറങ്ങിയ ജോയി പൗഡിക്കോണത്തിനടുത്ത ഒരു വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു.

ഓട്ടോറിക്ഷയിൽ എത്തിയ ജോയിയെ കാറിൽ എത്തിയ സംഘം വെട്ടുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. രണ്ടുകാലിലും ഗുരുതരമായ പരിക്കേറ്റ ജോയിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവത്തെ തുടർന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തി വരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia