Accused | ജ്വലറിയില്‍ നിന്നും ഏഴര കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലെ പ്രതിയായ മുന്‍ ജീവനക്കാരി ചോദ്യം ചെയ്യലിന് ഹാജരായി
Dec 11, 2023, 22:06 IST
കണ്ണൂര്‍: (KVARTHA) കണ്ണൂരിലെ പ്രമുഖ ജ്വലറിയില്‍ നിന്ന് ഏഴര കോടി രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ജ്വലറിയിലെ മുന്‍ ചീഫ് അകൗണ്ടന്റ് ചിറക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിന്ധു അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. കണ്ണൂര്‍ ടൗണ്‍ സി ഐ ബിനു മോഹന്റെ മുമ്പാകെയാണ് ഹാജരായത്.
സിന്ധുവിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. തിങ്കളാഴ്ച മുതല്‍ മൂന്നുദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് കോടതി നിര്‍ദേശം. സിന്ധു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈകോടതി നിര്‍ദേശപ്രകാരമാണ് ഹാജരായത്. കേസ് ഈ മാസം 19 ന് ഹൈകോടതി വീണ്ടും പരിഗണിക്കും. തട്ടിപ്പ് കേസ് രെജിസ്റ്റര്‍ ചെയ്ത ഉടന്‍ വിദേശത്ത് കടന്ന സിന്ധു കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ എത്തിയത്.
Keywords: Accused ex-employee in the case of embezzling 7.5 crore rupees from jeweler appeared for questioning, Kannur, News, Accused, Cheating Case, Probe, Court Order, Police, Bail Plea, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.