ജിഷ വെള്ളം ചോദിച്ചപ്പോള്‍ പ്രതി മദ്യം കൊടുത്തു

 


കൊച്ചി: (www.kvartha.com 16.06.2016) കുത്തേറ്റ് വീണ ജിഷ വെള്ളം ചോദിച്ചപ്പോള്‍ പ്രതി മദ്യം കൊടുത്തു. പ്രതി അസം സ്വദേശിയായ അമി ഉല്‍ ഇസ്‌ലാമിനെ(23) ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജിഷയുടെ സുഹൃത്തായിരുന്നു ഇയാളെന്ന് പോലീസ് പറയുന്നു.

ജിഷയില്‍ നിന്നുണ്ടായ പെട്ടെന്നുള്ള പ്രതികരണമാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇതാണ് കൊലയിലേക്ക് നയിച്ചത്. പ്രതിയുടെ അറസ്റ്റ് എന്നുനടക്കും എന്നത് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. മുംബൈയിലുള്ള ഡി ജി പി ലോക്‌നാഥ് ബെഹ് റ കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഡി ജി പി എത്തിയശേഷം മാത്രമേ അറസ്റ്റ് പ്രഖ്യാപനം ഉണ്ടാകൂ. ജിഷയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നു.

ഇത് എങ്ങനെ സംഭവിച്ചു എന്ന സംശയം പോലീസിനെ കുഴക്കിയിരുന്നു. തുടക്കത്തില്‍ പോലീസ് അന്വേഷണം വഴിതെറ്റിപ്പിക്കുന്നവിധത്തില്‍പോലും ഈ സാഹചര്യം മാറിയിരുന്നു. സുഹൃത്തുക്കളിലേക്ക് പോലും സംശയത്തിന്റെ മുന നീങ്ങാന്‍ കാരണവും ഇതായിരുന്നു. ജിഷയുടെ മാതാവും സഹോദരിയും അടുത്ത പരിചയക്കാരനായ അമി ഉല്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള സൂചന പോലീസിന് നല്‍കിയിരുന്നില്ല. ഇതാണ് പ്രതിയിലേക്ക് അന്വേഷണം എത്താന്‍ വൈകിയത്.

ജിഷയുടെ വീടിന്റെ മതില്‍ച്ചാടി പോകുന്നതുകണ്ട യുവാവിനെക്കുറിച്ച് അയല്‍വാസിയായ സ്ത്രീ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖാചിത്രവുമായി പ്രതിക്ക് സാമ്യമുണ്ടെന്നാണ് സൂചന.
ജിഷ വെള്ളം ചോദിച്ചപ്പോള്‍ പ്രതി മദ്യം കൊടുത്തു


Also Read:
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ട സംഭവം നാടിനെ ദുഖത്തിലാഴ്ത്തി; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം

Keywords: Jisha, Murder,Kochi, Police, Dead Body, Mother, Sisters, Arrest, Custody, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia