മാധ്യമ പ്രവര്‍ത്തകനായി ചമഞ്ഞ് പത്ര സമ്മേളനത്തിനിടെ ഋഷിരാജ് സിങിനോട് ചോദ്യം ചോദിച്ച് കഞ്ചാവ് കേസിലെ പ്രതി

 


കോഴിക്കോട്: (www.kvartha.com 20.06.2016) എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് നടത്തിയ പത്രസമ്മേളനത്തിനിടെ കഞ്ചാവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ച് ഒരാള്‍. ചോദ്യങ്ങള്‍ക്ക്  എക്‌സൈസ് കമ്മിഷണര്‍ കൃത്യമായ മറുപടിയും നല്‍കി.

കഞ്ചാവുമായി പിടിക്കപ്പെട്ടവരുടെ ശിക്ഷ വര്‍ധിപ്പിക്കുമോ തുടങ്ങിയ തുടര്‍ച്ചയായുള്ള
ചോദ്യം കേട്ട് ആരാണ് ഈ ചോദ്യം ഉന്നയിക്കുന്നതെന്ന് കൂടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മനസ്സിലായില്ല. അപരിചിതമുഖമായതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ താങ്കള്‍ ഏത് മാധ്യമത്തിലാണ് ചോലി ചെയ്യുന്നതെന്ന് ചൊദിച്ചു. ഉടനെ മറുപടി വന്നു 'പൊതുജനത്തിന്റെ ടിവി'.

മാധ്യമ പ്രവര്‍ത്തകനായി ചമഞ്ഞ് പത്ര സമ്മേളനത്തിനിടെ ഋഷിരാജ് സിങിനോട് ചോദ്യം ചോദിച്ച് കഞ്ചാവ് കേസിലെ പ്രതികൂടുതല്‍ ചോദിച്ചപ്പോഴാണ് മനസ്സിലായത് ആള്‍ കഞ്ചാവ് കേസിലെ പ്രതിയാണെന്ന്. കൊയിലാണ്ടി കുറുവങ്ങാട് നമ്പിടിക്കണ്ടി അഷ്‌റഫ്(43) ആണ് മാധ്യമ പ്രവര്‍ത്തകന്‍ ചമഞ്ഞ് ഋഷിരാജ് സിങ്ങിന്റെ പത്രസമ്മേളനത്തില്‍ കടന്നു കയറിയത്.

അഷ്‌റഫ് കഞ്ചാവ് കേസിലെ മുന്‍ പ്രതിയാണെന്നു തിരിച്ചറിഞ്ഞത് കൊയിലാണ്ടി മേഖലയില്‍ നിന്നുള്ള എക്‌സൈസ് ഉദ്യോഗസ്ഥനാണ് . നടക്കാവ് പോലീസ്
 ഇയാളെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് കേസെടുത്തു വിട്ടയച്ചു.

Keywords: Kozhikode, Kerala, Media, Press meet, Journalist, Accused, Cannabis, Rishi Raj Singh, Police, Excise Commissioner.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia