Anticipatory Bail | 'വിന്‍ഡോ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് ഉണ്ടായത്'; വിമാനയാത്രയ്ക്കിടെ യുവനടി ദിവ്യപ്രഭയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലെ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

 


കൊച്ചി: (KVARTHA) വിമാനയാത്രയ്ക്കിടെ യുവനടി ദിവ്യപ്രഭയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലെ പ്രതി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തൃശൂര്‍ സ്വദേശി ആന്റോ ആണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. വിന്‍ഡോ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് ഉണ്ടായതെന്ന് ആന്റോ അപേക്ഷയില്‍ പറയുന്നു.

സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ആന്റോയ്‌ക്കെതിരെ നെടുമ്പാശേരി പൊലീസ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അങ്ങനെയൊരു സംഭവം വിമാനത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് ആന്റോ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഗ്രൂപ് ടികറ്റിലാണ് താന്‍ വിമാനത്തില്‍ യാത്ര ചെയ്തത്.

Anticipatory Bail | 'വിന്‍ഡോ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് ഉണ്ടായത്'; വിമാനയാത്രയ്ക്കിടെ യുവനടി ദിവ്യപ്രഭയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലെ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന സമയത്താണ് നടി അത് തന്റെ സീറ്റാണെന്ന് പറഞ്ഞു വരുന്നത്. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കങ്ങള്‍ ആ സമയത്ത് ഉണ്ടായി. എന്നാല്‍ വിമാനത്തിലെ ജീവനക്കാര്‍ എത്തി ആ പ്രശ്‌നം പരിഹരിക്കുകയും നടിക്ക് മറ്റൊരു സീറ്റ് നല്‍കുകയും ചെയ്തുവെന്നും പരാതിക്കാരന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചു.

അതിനുശേഷം പരാതി ഒന്നുമില്ലാതെ യാത്ര തിരിച്ചെന്നും പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് കണ്ടപ്പോഴാണ് ഇത്തരത്തില്‍ പരാതിയുണ്ടെന്ന കാര്യം അറിയുന്നതെന്നും ആന്റോ പറയുന്നു. വിമാനം മുംബൈയില്‍ നിന്ന് കൊച്ചിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് ഈ സംഭവം ഉണ്ടായത്. അതിനാല്‍ മുംബൈ പൊലീസിന്റെ അധികാര പരിധിയിലാണ് കേസ് വരുന്നതെന്നും ആന്റോ ചൂണ്ടിക്കാട്ടി.

Keywords: Accused in the case of misbehaving with young actress Divya Prabha during the flight filed for anticipatory bail, Kochi, News, Actress Divya Prabha, Misbehaving, Complaint, Court, Instagram, Anticipatory Bail, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia