Arrested | 2 കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളിലെ പ്രതി ഒടുവില്‍ രണ്ടരകിലോ കഞ്ചാവുമായി പിടിയില്‍

 


തിരുവനന്തപുരം: (www.kvartha.com) രണ്ടു കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളിലെ പ്രതി രണ്ടരകിലോ കഞ്ചാവുമായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയില്‍. സ്‌കൂടറില്‍ രണ്ടര കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവരുമ്പോഴാണ് പൊലീസിന്റെ നോട്ടപ്പുള്ളിയായ റെജി ജോര്‍ജ് (35) സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ വലയിലായത്.

Arrested | 2 കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളിലെ പ്രതി ഒടുവില്‍ രണ്ടരകിലോ കഞ്ചാവുമായി പിടിയില്‍

പോത്തന്‍കോട് വാവറ അമ്പലത്തില്‍ നിന്നും വേങ്ങോട്ടേക്ക് പോകുന്ന റോഡില്‍ രാത്രികാല വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്‌കൂടറില്‍ കഞ്ചാവുമായി എത്തിയ ഇയാളെ അറസറ്റ് ചെയ്തത്. എക്‌സൈസ് സംഘത്തെ കണ്ട് ഇയാള്‍ വാഹനം ഉപേക്ഷിച്ച് കണ്ടുകുഴി പാലത്തിനു സമീപമുള്ള താഴ്ന്ന പുരയിടത്തിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.

ഇതിനിടയില്‍ എക്‌സൈസ് ഓഫിസര്‍ ആരോമല്‍ രാജിന് പരിക്കേല്‍ക്കുകയും ചെയ്തു. വളരെക്കാലമായി ജില്ലയില്‍ ഉടനീളം പ്രതി കഞ്ചാവ് കച്ചവടം നടത്തിയിരുന്നതിനാല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.

റെജിയെ കൂടാതെ പാങ്ങപ്പാറ മേഖലയില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടയില്‍ അന്യസംസ്ഥാന തൊഴിലാളിയായ ദേവകുമാറിനെ (21) 60 ഗ്രാം കഞ്ചാവുമായി പിടിച്ചു. ചെങ്കോട്ടുകോണം അനന്ദീശ്വരം എന്ന ഭാഗത്ത് സ്‌കൂടറില്‍ കഞ്ചാവ് വില്പന നടത്തുന്നതിനിടയില്‍ എസ് വി നിഥിനെയും അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് 80 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം ഡെപ്യൂടി എക്‌സൈസ് കമിഷണറുടെ നിര്‍ദേശാനുസരണം എക്‌സൈസ് എന്‍ഫോഴ്‌സ് മെന്റ് ആന്‍ഡ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ ബി എല്‍ ഷിബുവും പാര്‍ടിയുമാണ് വിവധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.

Keywords: Accused in many cases including 2 murder cases arrested with ganja, Thiruvananthapuram, News, Police, Arrested, Drugs, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia