Acquitted | കണ്ടങ്കാളിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരെ അക്രമിച്ചെന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു
ആര്‍ എസ് എസ് പഥസഞ്ചലനത്തിന് കണ്ടങ്കാളിയില്‍ എത്തിയ പ്രവര്‍ത്തകരെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തു എന്നായിരുന്നു കേസ്
പ്രതികള്‍ക്ക് വേണ്ടി അഡ്വ. കെ വിശ്വന്‍ ഹാജരായി
പയ്യന്നൂര്‍: (KVARTHA) ആര്‍ എസ് എസ് പഥസഞ്ചലനത്തിന് കണ്ടങ്കാളിയില്‍ എത്തിയ പ്രവര്‍ത്തകരെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതികളായിരുന്ന സിപിഎം പ്രവര്‍ത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു.
സിപിഎം ലോകല്‍ കമിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ എം പ്രസാദ്, ഡി വൈ എഫ് ഐ ബ്ലോക് ജോ. സെക്രടറി സി ഷിജില്‍, ബ്രാഞ്ച് സെക്രടറിമാരായ എം ബാബു, പി പി പവിത്രന്‍, ഡി വൈ എഫ് ഐ മുന്‍ നേതാക്കളായ കെ സുനീഷ്, കെ വിനോദ്, പിവി അനീഷ്, ഡി വൈ എഫ് ഐ മേഖല സെക്രടറി ടിവി നിധിന്‍, സിപിഎം പ്രവര്‍ത്തകരായ കുന്നരുവിലെ വിജിലേഷ്, നൈജു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. കെ വിശ്വന്‍ ഹാജരായി.