പള്ളുരുത്തി: (www.kvartha.com 17.04.2014) മാലപൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ വീട്ടമ്മയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. റേഷന്‍കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരിച്ചുവരുന്ന വഴി ഇടറോഡില്‍ വെച്ചാണ് സിന്ധുവിനെ(38) മാല മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിനെ തുടര്‍ന്ന് യുവാവ് കുത്തിക്കൊലപ്പെടുത്തിയത്.
പള്ളുരുത്തി വ്യാസപുരം കാട്ടിശേരി വീട്ടില്‍ ജയന്റെ ഭാര്യ സിന്ധുവാണ് മരിച്ചത്. സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയും സിന്ധുവിന്റെ മകളുമായ വിഷ്ണുമായ (ഒന്‍പത്) നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മയക്കുമരുന്നിന് അടിമയും സിന്ധുവിന്റെ അയല്‍വാസിയുമായ മധുവാണ് മാതാവിനെ കൊലപ്പെടുത്തിയതെന്നാണ് വിഷ്ണുമായ പോലീസിനോട് പറഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സിന്ധുവും മകള്‍ വിഷ്ണുമായയുമാണ് റേഷന്‍ കടയില്‍ പോയത്. തിരിച്ചുവരുന്ന വഴി ഇടറോഡില്‍ വെച്ച് ബൈക്കില്‍ വരികയായിരുന്ന മധു ബൈക്ക് നിര്‍ത്തി സിന്ധുവിന്റെ നാലു പവന്റെ മാല തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞതിനാണ് സിന്ധുവിനെ കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് മധു കുത്തിക്കൊലപ്പെടുത്തിയത്. നെഞ്ചിലും കഴുത്തിലുമാണു സിന്ധുവിനു മുറിവേറ്റത്.
അതേസമയം മധുവിന് സിന്ധുവിന്റെ കുടുംബത്തോടുളള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. പള്ളുരുത്തി എസ്‌വിഡി എല്‍പി സ്‌കൂളിലെ പിടിഎ പ്രസിഡന്റായ സിന്ധു മഹിളാ കോണ്‍ഗ്രസിന്റെ നിയോജകമണ്ഡലം ഭാരവാഹി കൂടിയാണ്.
2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി
മത്സരിച്ച സിന്ധു ജോയിക്കെതിരെ കോണ്‍ഗ്രസ് അപരയായി നിറുത്തിയത് മരിച്ച സിന്ധു ജയനെയായിരുന്നു.
സിന്ധുവിന്റെ ഭര്‍ത്താവ് ജയന്‍ വൈറ്റിലയില്‍ ജോലി ചെയ്യുന്നു. പ്ലസ് വണ്ണിനു പഠിക്കുന്ന അമല്‍ദേവ് മകനാണ്.സിന്ധുവിന്റെ സംസ്‌ക്കാരം വ്യാഴാഴ്ച നടക്കും.

Keywords: House Wife, Police, Daughter, Murder case, Lok Sabha, Election, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.