ടാങ്കര്‍ ലോറി ദുരന്തം: കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി എസ്

 



ടാങ്കര്‍ ലോറി ദുരന്തം: കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി എസ്
കണ്ണൂര്‍: ചാല ടാങ്കര്‍ ലോറി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ദുരന്തസ്ഥലവും മരിച്ചവരുടെ വീടുകളും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായത്തിന് പുറമേ ഐ ഒ സിയില്‍ നിന്ന് 10 ലക്ഷം രൂപയെങ്കിലും വാങ്ങി നല്‍കാനുള്ള നടപടികള്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തരമായി കൈക്കൊളളണം. വീടും കടകളും നശിച്ചവര്‍ക്ക് അത് നിര്‍മ്മിച്ചു നല്‍കണം. ഗുരുതരമായി പരിക്കേറ്റവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കണമെന്നും വി എസ് ആവശ്യപ്പെട്ടു.

കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കുന്ന കമ്പനിയാണ് ഐ ഒ സി. എന്നാല്‍ മനുഷ്യജീവനോടുള്ള ചുമതലാബോധം സ്ഥാപനത്തിന് ഉണ്ടാകാതെ പോയതിന്റെ തെളിവാണ് ദുരന്തം. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ടാങ്കര്‍ ലോറിയുടെ സുരക്ഷിതത്വത്തില്‍ പെട്രോളിയം മന്ത്രാലയവും ഐ ഒ സിയും കടുത്ത അനാസ്ഥയാണ് കാട്ടുന്നത്. വാഹനത്തിന്റെ വേഗത, ഡ്രൈവര്‍മാരുടെ യോഗ്യത, ഡ്രൈവര്‍മാരുടെ എണ്ണം എന്നിവ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കി അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കരുനാഗപ്പള്ളി ദുരന്തത്തിന് ശേഷം സമാനമായ അപകടം വീണ്ടുമുണ്ടായത് അശ്രദ്ധ മൂലമാണെന്നും വി എസ് പറഞ്ഞു.


SUMMARY: Achuthanandan demanded that the government take legal action against the Indian Oil Corporation (IOC) as the tragedy was caused by the leakage and explosion of the tanker after it hit a road divider.

Keywords: Kerala, LPG Tanker, Explosion, Casualty, Solatium
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia