Acid Attack | കുടുംബവഴക്ക്: ഓടുപൊളിച്ച് വീടിനകത്തുകയറിയ യുവാവ് ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതായി പരാതി

 


മലപ്പുറം: (www.kvartha.com) കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയുടെ നേരെ ആസിഡ് ആക്രമണം നടത്തിയതായി പരാതി. പാണ്ടിക്കാട് അമ്പലക്കള്ളി സ്വദേശി ഫശാനയെയാണ് ഭര്‍ത്താവ് ശാനവാസ് ആക്രമിച്ചതെന്നും കുടുബ പ്രശ്നമാണ് ആക്രമണത്തിനു പിന്നിലെന്നും പൊലീസ് പറഞ്ഞു. പരുക്കേറ്റ ഫശാനയെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Acid Attack | കുടുംബവഴക്ക്: ഓടുപൊളിച്ച് വീടിനകത്തുകയറിയ യുവാവ് ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതായി പരാതി

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഫശാനയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. ഓടുപൊളിച്ചാണ് ശാനവാസ് ഫശാനയുടെ വീടിനകത്ത് കയറിയത്. ശരീരത്തില്‍ 65 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. മുഖത്തും മറ്റുമാണ് പൊള്ളലേറ്റത്. ശാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Acid attack against woman, Malappuram, News, Attack, Injured, Hospital, Treatment, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia