ഇ ബുൾജെറ്റിന് ഒന്നിന് പിറകെ ഒന്നായി കനത്ത തിരിച്ചടി; ഉത്തരേന്ത്യയിൽ ആംബുലൻസ് എന്ന വ്യാജേന സൈറണും എയർഹോണും മുഴക്കി പരിഭ്രാന്തി പരത്തി വാഹനമോടിച്ച സംഭവത്തിലും നടപടി
Aug 10, 2021, 15:31 IST
കണ്ണൂര്‍: (www.kvartha.com 10.08.2021) ഇ ബുൾജെറ്റിന് ഒന്നിന് പിറകെ ഒന്നായി കനത്ത തിരിച്ചടി. ഉത്തരേന്ത്യയിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിലും നടപടിയുണ്ടാകുമെന്നാണ് വിവരം. ആംബുലൻസ് എന്ന വ്യാജേന സൈറണും എയർഹോണും മുഴക്കി പരിഭ്രാന്തി പരത്തി അതിവേഗത്തിൽ യാത്ര ചെയ്യുന്ന വിഡിയോ ഇവർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ ദൃശ്യങ്ങൾ ബിഹാർ പൊലീസിന് കൈമാറുമെന്ന് കണ്ണൂർ കമീഷണർ അറിയിച്ചു.
വാൻ ലൈഫ് യാത്രയുടെ ഭാഗമായാണ് ബുൾജെറ്റ് ബിഹാറിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാഹനം ഓടിച്ചത്. സഹോദരങ്ങളായ എബിനും ലിബിനും തന്നെയാണ് ഈ സംഭവത്തിന്‍റെ വിഡിയോ യൂട്യൂബിലൂടെ പങ്കുവച്ചത്. ആൾക്കൂട്ടമുള്ള കവലകൾ അതിവേഗതയിൽ കടന്ന് പരിഭ്രാന്തി പരത്തിയാണ് വാഹനമോടിക്കുന്നത്. മുഴുവൻ സമയവും സൈറണും എയർഹോണും മുഴക്കുന്നു. പൊലീസ് വാഹനങ്ങളെയടക്കം പിന്നിലാക്കി ആംബുലൻസ് എന്ന വ്യാജേന അപകടകരമായ യാത്രയ്ക്ക് തത്സമയ വഴിയൊരുക്കുന്നുമുണ്ട്.
ഗുരുതരമായ കുറ്റകൃത്യമാണ് ഇതെന്നും നിയമ നടപടിക്കായി വിഡിയോ ബിഹാർ പൊലീസിന് കൈമാറുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ അറിയിച്ചു. വിഡിയോ വിവാദമായതിന് പിന്നാലെ യൂട്യൂബിൽ നിന്നും ഇവരത് നീക്കം ചെയ്തിട്ടുണ്ട്.
ഗുരുതരമായ കുറ്റകൃത്യമാണ് ഇതെന്നും നിയമ നടപടിക്കായി വിഡിയോ ബിഹാർ പൊലീസിന് കൈമാറുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ അറിയിച്ചു. വിഡിയോ വിവാദമായതിന് പിന്നാലെ യൂട്യൂബിൽ നിന്നും ഇവരത് നീക്കം ചെയ്തിട്ടുണ്ട്.
Keywords: News, Kannur, Social Media, Kerala, State, YouTube, Viral, Action also taken against e bull jet brother's in the case of dangerous driving through North India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.